കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ മാറാട് ബീച്ച് ഉള്‍പ്പെടുന്ന ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് മികച്ച വിജയം. യുഡിഎഫ്-എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ തറപറ്റിച്ച് ബിജെപി സ്ഥാനാര്‍ത്ഥി ഷൈമ സിയാണ് ഇവിടെ അട്ടിമറി വിജയം നേടിയത്.
മുസ്ലിം വോട്ട് നിര്‍ണായകമായ 49 ാം ഡിവിഷനില്‍ 260 വോട്ടുകള്‍ക്കാണ് ബിജെപി വിജയിച്ചത്. സിപിഎം-എസ്ഡിപിഐ സഖ്യം കൊണ്ട് സംസ്ഥാന ശ്രദ്ധ ആകര്‍ഷിച്ച മത്സരമാണ് മാറാട് ഉള്‍പ്പെടുന്ന ഡിവിഷനില്‍ നടന്നത്. പ്രചരണത്തിന്റെ അവസാനഘട്ടത്തില്‍ മുസ്ലിംലീഗും ഇടത് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കിയിരുന്നുവെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
കോഴിക്കോട് കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറന്ന ബിജെപിയ്ക്ക് ഇരട്ടിമധുരമായി മാറാട് ഡിവിഷനിലെ വിജയം. കോര്‍പ്പറേഷനില്‍ ഏഴ് സീറ്റുകളിലാണ് ഇത്തവണം ബിജെപി ജയിച്ചത്.
Discussion about this post