Friday, October 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

യുദ്ധവും കലാപവും മൂലം മനുഷ്യർ പലായനം ചെയ്യാൻ നിർബന്ധിതരാകുന്നത് ജീവിതത്തിലും സിനിമയിലുമൊക്കെ  കണ്ടിട്ടുണ്ട്,  പ്ലാസ്റ്റിക് കത്തിപടരുമ്പോൾ ഓടിപ്പോകേണ്ടി വരുന്നത് ഗത്യന്തരമില്ലാത്ത അവസ്ഥ: സുരഭി ലക്ഷ്മി

by Brave India Desk
Mar 13, 2023, 05:52 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: കൊച്ചിയിലെ വിഷപുകയിൽ പ്രതിഷേധവും പ്രതികരണങ്ങളും കനക്കുകയാണ്. ദിവസങ്ങൾ പിന്നിട്ടിട്ടും വിഷയത്തിൽ കൃത്യമായ പരിഹാരം കാണാൻ സർക്കാരിനായിട്ടില്ല എന്നതാണ് ജനങ്ങളെ രോഷാകുലരാക്കുന്നത്. സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖരും വിഷയത്തിൽ പ്രതികരണവുമായി എത്തിയിട്ടുണ്ട്.  സിനിമാ മേഖലയിൽ നിന്ന് മോഹൻലാലും മമ്മുട്ടിയും ഉൾപ്പെടെ പ്രതികരണം അറിയിച്ചിട്ടുണ്ട്.

യുദ്ധവും കലാപവും മൂലം മനുഷ്യർ പലായനം ചെയ്യാൻ നിർബന്ധിതരാകുന്നത് ജീവിതത്തിലും സിനിമയിലുമൊക്കെ നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ പ്ലാസ്റ്റിക് കത്തിപ്പടരുന്ന സാഹചര്യത്തിൽ ഓടിപ്പോകേണ്ടി വരുന്നത് തീർത്തും ഗത്യന്തരമില്ലാതെ തന്നെയാണ് എന്ന ശ്രദ്ധേയമായ പോസ്ററാണ് സുരഭി ലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്.

Stories you may like

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

പോസ്റ്റിൻറെ പൂർണ്ണരൂപം; 

ഏറെ ആലോചിച്ചു വിഷമത്തോടെയാണ് ഈ കുറിപ്പ് എഴുതുന്നത്. കൊച്ചിയുടെ ഇന്നത്തെ അവസ്ഥ ഏറെ വിഷമം ഉണ്ടാക്കുന്നതാണ്. സിനിമയ്ക്കായി ഇവിടേയ്ക്ക് കൂടുമാറി ചേക്കേറുമ്പോഴും ഒരു സുരക്ഷിതത്വം എന്നും തോന്നിയിരുന്നു. സുഹൃത്തുക്കൾക്കൊപ്പം കൂടാനും കഴിയാനും ജോലി ചെയ്യാനും എല്ലാത്തിനും പറ്റിയ ഒരിടം. ഇപ്പോ എല്ലാവരും കൊച്ചിയിൽ നിന്ന് രായ്ക്കുരാമാനം പറന്നകലുന്നു. ബ്രഹ്മപുരത്തെ മാലിന്യപ്ലാൻ്റിൽ നിന്ന് തീയും പുകയും ഉയരുമ്പോൾ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഞെട്ടിക്കുന്നതാണ്. അത് ഏറെ ബാധിക്കുന്നത് വൃദ്ധരെയും ഗർഭിണികളെയും കുഞ്ഞുമക്കളെയും. ഈ വിഷപ്പുക ശ്വസിച്ചുകൊണ്ട് തന്നെ പറയട്ടെ, ആരോഗ്യപരമായ ജീവിതാന്തരീക്ഷം, നല്ല ഭക്ഷണവും വെള്ളവും, വസ്ത്രം തുടങ്ങിയവ മനുഷ്യൻ്റെ അടിസഥാനപരമായ അവകാശങ്ങളാണ്. അന്തർദേശീയ തുറമുഖം, മെട്രോ റെയിൽ തുടങ്ങിയവ എല്ലാം കൊച്ചിയിലുണ്ടെന്ന് വീമ്പു പറഞ്ഞിരിക്കുമ്പോൾ തന്നെ കൊതുക് കയ്യിലെ ചോരയൂറ്റി നമ്മെ വലച്ചിരുന്നു. ഇപ്പോഴിതാ കൊടുംവിഷം ശ്വസിക്കേണ്ട ഗതികേട്.

യുദ്ധവും കലാപവും മൂലം മനുഷ്യർ പലായനം ചെയ്യാൻ നിർബന്ധിതരാകുന്നത് ജീവിതത്തിലും സിനിമയിലുമൊക്കെ നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ പ്ലാസ്റ്റിക് കത്തിപ്പടരുന്ന സാഹചര്യത്തിൽ ഓടിപ്പോകേണ്ടി വരുന്നത് തീർത്തും ഗത്യന്തരമില്ലാതെ തന്നെയാണ്. കോവിഡാനന്തര കാലത്ത് ശ്വാസകോശത്തിൻ്റെ ആരോഗ്യം എത്ര മാത്രം പ്രധാനപ്പെട്ടതാണ് എന്ന് ഞാൻ ഇവിടെ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എത്ര പേരെ മരണം കൊണ്ടുപോയി.. എത്ര പേർ മരണം മുഖാമുഖം കണ്ട് തത്കാല ജാമ്യത്തിൽ ജീവിതത്തിലേക്ക് തിരികെ വന്നു.. ശ്വാസകോശത്തിന് താങ്ങാനാകാത്തത് കൊണ്ട് ഇനിയൊരു കോവിഡ് വരാതെ നോക്കാൻ ഡോക്ടർ താക്കീത് തന്നവർ എത്ര.. ആറടി താഴ്ചയിൽ പ്ലാസ്റ്റിക് മാലിന്യത്തിൽ തീ കത്തുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. സർക്കാരിൻ്റെ ഫയർ ഫോഴ്സിലെ, പോലീസ് വിഭാഗത്തിലെ എത്രയും പ്രിയപ്പെട്ട സഹോദരങ്ങൾ, സന്നദ്ധ സേവകർ ജീവൻ പണയപ്പെടുത്തി തീ കെടുത്താൻ ശ്രമിക്കുന്നത് കാണുന്നുമുണ്ട്. വ്യാവസായികപരമായും സാമൂഹികപരമായും സാംസ്കാരികപരമായും ഇത്രയും പ്രധാനപെട്ട ഒരു ജില്ലയിൽ മനുഷ്യൻ്റെ ജീവന് ഭീഷണിയാകുന്ന പ്ലാൻ്റ് ഇത്രയും ഉദാസീനമായി കൈകാര്യം ചെയ്യാൻ എങ്ങനെ കഴിഞ്ഞു എന്നതാണ് അദ്ഭുതപെടുത്തുന്നത്.

കോവിഡ് പരത്തിയ ഭീതി ഇനിയും വിട്ടു മാറാതെ, പ്രിയപെട്ടവരോട് പോലും അടുത്ത് മനസാൽ ഇടപഴകാൻ കഴിയാത്ത ഒരുപാട് പേർ നമുക്കിടയിലുണ്ട്. കോവിഡ് വീട്ടിനുള്ളിൽ ഇരിക്കാനാണ് നിർബന്ധിച്ചതെങ്കിൽ ഇന്നിപ്പോൾ ഇവിടംവിട്ടു പോകലാണ് പോംവഴിയാകുന്നത്. ഈ വിഷയത്തിൽ ഭരണകൂടത്തിൻ്റെ വ്യക്തമായ നിലപാട് എന്താണെന്ന് അറിയില്ല. ഓഖി ചുഴലിക്കാറ്റ്, രണ്ടു മഹാപ്രളയങ്ങൾ, നിപ വൈറസ്, കോവിഡ് മഹാമാരി, തീരദേശ പ്രക്ഷോഭങ്ങൾ തുടങ്ങിയവ അതിജീവിച്ച കേരളം ഇതും അതിജീവിക്കും എന്നതിൽ സംശയം ഒന്നുമില്ല. പക്ഷേ പരസ്പരം പഴിചാരിയും കുറ്റപ്പെടുത്തിയും സ്വയം വെള്ളപൂശുന്നവർ അതെല്ലാം കഴിഞ്ഞ് ഇക്കാര്യത്തിൽ തങ്ങളുടെ ഉത്തരവാദിത്വം നടപ്പാക്കുമ്പോൾ എത്ര ജീവനുകൾ നഷ്ടപ്പെടും? എത്ര പേർ മാറാരോഗികകളാകും? കോവിഡ് കാലത്ത് ദിവസേന ഡിസ്പോസിബിൾ മാസ്ക് വാങ്ങാൻ പണമില്ലാതെ സ്വയം ഉപയോഗിച്ച മാസ്ക് കഴുകി വീണ്ടും ഉപയോഗിച്ച നിരവധി പേരുള്ള നാടാണ് കേരളം; അവർക്ക് ഗ്യാസ് മാസ്കും ഫിൽട്ടറും വാങ്ങാനുള്ള പാങ്ങുണ്ടാകുമെന്ന് തോന്നുന്നില്ല. സ്വന്തം വീടുവിട്ടു എങ്ങോട്ടെന്നില്ലാതെ പോകാൻ മനസ്സും ഉണ്ടാകില്ല. രാഷ്ട്രീയം മറന്ന് ഒന്നായി ഇക്കാര്യത്തിൽ എല്ലാവരും ഇടപെട്ട് ഇതിനൊരു പരിഹാരം ഉണ്ടാക്കണം. ജീവനാണ് വലുത് എന്നത് ദയവായി മനസ്സിലാക്കണം. ഇനി ഇത് ഉണ്ടാകാതെ നോക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഞാനുൾപ്പെടെ എല്ലാവരും സുരക്ഷിതരായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Tags: kochibrahmapuram air polutionsurabhi lakshmi fb post
Share1
Tweet
Send
Share

Latest stories from this section

അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഒരു കൊലപാതകം നടക്കും, നോക്കിക്കോ; എസ്ഐക്കെതിരെ എസിപിക്ക് മുന്നിൽ വധഭീഷണിയുമായി വി ജോയി എംഎൽഎ

അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഒരു കൊലപാതകം നടക്കും, നോക്കിക്കോ; എസ്ഐക്കെതിരെ എസിപിക്ക് മുന്നിൽ വധഭീഷണിയുമായി വി ജോയി എംഎൽഎ

പരാതികൾ പറയാൻ എഐസിസിയുണ്ട്; മുന്നണി തീരുമാനങ്ങൾ ഐകകണ്ഠ്യേനയാണ്; അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ

പരാതികൾ പറയാൻ എഐസിസിയുണ്ട്; മുന്നണി തീരുമാനങ്ങൾ ഐകകണ്ഠ്യേനയാണ്; അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ

എസ് എഫ് ഐയെ ഒറ്റയ്ക്കിട്ടു കൊടുക്കില്ല, ഡിവൈഎഫ്ഐ ഒപ്പമുണ്ട്: എ എ റഹീം

എസ് എഫ് ഐയെ ഒറ്റയ്ക്കിട്ടു കൊടുക്കില്ല, ഡിവൈഎഫ്ഐ ഒപ്പമുണ്ട്: എ എ റഹീം

തിരുവനന്തപുരത്ത് റെഡ് അലർട്ട്; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരത്ത് റെഡ് അലർട്ട്; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം

Latest News

‘ ലക്ഷ്യം കണ്ടേ മടങ്ങൂ’; ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം കടുപ്പിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

‘കടുത്ത വില നൽകേണ്ടി വരും’ ; മുഴുവൻ ഗൂഢാലോചനയും അന്വേഷിക്കും, ഫ്ലൈ ദുബായ് സംഭവത്തിൽ ഉൾപ്പെട്ടവരെ ഒരിക്കലും വെറുതെ വിടില്ലെന്ന് നെതന്യാഹു

ബസ് കണ്ടക്ടർ ആയി മുഖ്യമന്ത്രി വിജയ് ; തമിഴ്നാട്ടിൽ പെൺകുട്ടികളുടെ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു

ബസ് കണ്ടക്ടർ ആയി മുഖ്യമന്ത്രി വിജയ് ; തമിഴ്നാട്ടിൽ പെൺകുട്ടികളുടെ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു

ഫ്ലൈദുബായ് സംഭവം ഭീകരാക്രമണം തന്നെ ; ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഎഇ ; ക്യാപ്റ്റൻ സ്മിത് ധീരനായകനെന്ന് ആദരവ്

ഫ്ലൈദുബായ് സംഭവം ഭീകരാക്രമണം തന്നെ ; ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഎഇ ; ക്യാപ്റ്റൻ സ്മിത് ധീരനായകനെന്ന് ആദരവ്

ഗുസ്തിയിൽ തങ്കത്തിളക്കവുമായി ഇന്ത്യ ; 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി സുജീത് കൽക്കൽ

ഗുസ്തിയിൽ തങ്കത്തിളക്കവുമായി ഇന്ത്യ ; 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി സുജീത് കൽക്കൽ

വാക്ക് പറഞ്ഞാൽ അത് മാറ്റുന്നവനല്ല മോഹൻലാൽ, നിർമ്മാതാവിനെ കണ്ടം വഴിയോടിച്ചത് ആ സംവിധായകന് വേണ്ടി

ആ ചിത്രത്തിൽ അഭിനയിക്കാൻ ആദ്യം മോഹൻലാലിന് ഇഷ്ടമായിരുന്നില്ല; കഥ കേട്ട് അവസാനം സീറ്റ് എഡ്ജിലായി; കിട്ടിയതോ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്

രോഹിത് ലോകകപ്പ് ടീമിൽ ഉണ്ടാകരുതെന്ന് അയാൾ ആഗ്രഹിച്ചു, അവസാനം ഉണ്ടായിരുന്ന സെലെക്ടർ സ്ഥാനവും പോയി കിട്ടി; അഗാർക്കറെക്കുറിച്ച് സദഗോപൻ രമേശ്

രോഹിത് ലോകകപ്പ് ടീമിൽ ഉണ്ടാകരുതെന്ന് അയാൾ ആഗ്രഹിച്ചു, അവസാനം ഉണ്ടായിരുന്ന സെലെക്ടർ സ്ഥാനവും പോയി കിട്ടി; അഗാർക്കറെക്കുറിച്ച് സദഗോപൻ രമേശ്

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ധൈര്യവും ശക്തിയും നൽകിയത് ഹനുമാൻ ചാലിസ ; മോദിയോട് മനസ്സ് തുറന്ന് ക്യാപ്റ്റൻ സ്മിത് മച്ചാർ

174 ജീവനുകൾ രക്ഷിച്ച ധീരത; സ്മിതിന്റെ ആരോഗ്യനിലയിൽ പുരോഗതി, മോദിയുടെ ഫോൺകോൾ വലിയ ആശ്വാസമെന്ന് ഭാര്യ സോണൽ

174 ജീവനുകൾ രക്ഷിച്ച ധീരത; സ്മിതിന്റെ ആരോഗ്യനിലയിൽ പുരോഗതി, മോദിയുടെ ഫോൺകോൾ വലിയ ആശ്വാസമെന്ന് ഭാര്യ സോണൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies