മുംബൈ: ശിവസേന വനിതാ എംഎൽഎയെ അവഹേളിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ഈസ്റ്റ് മുംബൈ സ്വദേശിയായ രാജേഷ് ഗുപ്തയാണ് അറസ്റ്റിലായത്. വനിതാ എംഎൽഎയുടെ പരാതിയിൽ ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു.
സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു ഇയാൾ വനിതാ എംഎൽഎയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചത്. മോശം വീഡിയോ തയ്യാറാക്കി എംഎൽഎയുടേത് എന്ന പേരിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇത് ഉദ്ധവ് താക്കറെയുടെ അനുയായികൾ സമൂഹമാദ്ധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിച്ചു. ഇതോടെ വനിതാ എംഎൽഎ പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇതിൽ സമത നഗർ പോലീസ് കേസും രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ രാജേഷ് ഒളിവിൽ പോകുകയായിരുന്നു. ഇയാളുടെ ഒളിസങ്കേതത്തെക്കുറിച്ച് ശിവസേന നേതാക്കൾക്ക് വിവരം ലഭിച്ചു. ഇതോടെ പ്രവർത്തകർ കയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. രാജേഷ് ഗുപ്തയ്‌ക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354, 509, 500, 34, 67 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അതേസമയം ഉദ്ധവ് താക്കറെയുടെ അനുയായി ആണ് അറസ്റ്റിലായ രാജേഷ് എന്ന് പരാതിക്കാരിയായ വനിതാ എംഎൽഎ പറഞ്ഞു. ഇക്കൂട്ടർ് സ്ത്രീ സമൂഹത്തെ മൊത്തത്തിൽ അവഹേളിക്കുന്നു. ഇത് അംഗീകരിക്കാനാകില്ല. ആശയങ്ങൾകൊണ്ട് ആശയങ്ങളെ നേരിടാം. എന്നാൽ അതിന് പകരം സ്ത്രീകളെ അവഹേളിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വനിതാ എംഎൽഎ വ്യക്തമാക്കി.
Discussion about this post