മൊഹാലി ടെസ്റ്റില്‍ ടീം ഇന്ത്യയ്ക്ക് ജയം. ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തില്‍ 108 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ കറക്കി വീഴ്ത്തിയത്.
കളിയുടെ മൂന്നാം ദിവസം ദക്ഷിണാഫ്രിക്കയെ രണ്ടാം ഇന്നിംഗ്സില്‍ 109 റണ്‍സിന് ടീം ഇന്ത്യ ചുരുട്ടിക്കെട്ടി.
മത്സരത്തില്‍ എട്ട് വിക്കറ്റ് വീഴ്ത്തുകയും, ആദ്യ ഇന്നിംഗ്സില്‍ 38 റണ്‍സ് എടുക്കുയും ചെയ്ത രവീന്ദ്ര ജഡേജയാണ് കളിയിലെ കേമന്‍. മത്സരത്തിലുടനീളം മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവച്ച ആര് അശ്വിനാണ് യഥാര്‍ത്ഥത്തില്‍ മത്സരത്തിലെ ഹീറോ. 19 വിക്കറ്റുകളാണ് രണ്ട് ഇന്നിംഗ്സുകളിലായി അശ്വിന് വീഴ്ത്തിയത്.
നാല് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അടുത്ത മത്സരം ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നവംബര്‍ 14 മുതല്‍ നടക്കും.
Discussion about this post