Wednesday, March 22, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തുണിക്കടയിൽ നിന്നും വസ്ത്രം നൽകിയില്ല; കേരളം ദളിത് വിരുദ്ധ സംസ്ഥാനമായി; പരാതിയുമായി ബിന്ദു അമ്മിണി; ജയിലിൽ കഴിയുന്ന ഭൂരിഭാഗം പ്രതികളും ദളിതരെന്നും പ്രതികരണം

by Brave India Desk
Mar 15, 2023, 11:22 am IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: തുണിക്കടയിൽ നിന്നും തനിക്ക് വസ്ത്രങ്ങൾ നൽകിയില്ലെന്ന പരാതിയുമായി ബിന്ദു അമ്മിണി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിന്ദു അമ്മിണി പരാതി ഉന്നയിച്ച് രംഗത്ത് എത്തിയത്. ഇത് ദളിത് വിരുദ്ധതയാണെന്നും ബിന്ദു അമ്മിണി ആരോപിച്ചു.

കോഴിക്കോടുള്ള കോപാസ്സ് എന്ന കടയിൽ നിന്നാണ് ഇവർ വസ്ത്രം വാങ്ങിയത്. 4750 രൂപയ്ക്ക് സാധനം വാങ്ങി. എന്നാൽ ബില്ലിട്ടുകൊണ്ടിരിക്കുമ്പോൾ കടയിലെ ജീവനക്കാർ വന്ന് സാധനം തരില്ലെന്ന് പറഞ്ഞു. ചോദിച്ചപ്പോൾ ഇത് മാത്രമായി നൽകാൻ കഴിയില്ലെന്നും ഹോൾസെയിൽ കട ആയതിനാൽ കുറച്ച് കൂടി സാധനങ്ങൾ വാങ്ങണം എന്ന് മുതലാളി പറഞ്ഞുവെന്നാണ് ജീവനക്കാർ പറഞ്ഞത്. ശബരിമല കയറിയതാണോ എനിക്ക് സാധനങ്ങൾ നിഷേധിക്കാൻ കാരണം എന്ന് താൻ മുതലാളിയോട് ചോദിച്ചു. ദളിത് വിഭാഗത്തിൽപ്പെട്ട തനിക്ക് വസ്ത്രം നൽകാതിരുന്നത് ഗുരുതര കുറ്റകൃത്യമാണെന്നും ബിന്ദു അമ്മിണി ഫേസ്ബുക്കിൽ കുറിച്ചു.

Stories you may like

‘ഞാൻ തിരികെ എത്തി‘: വിലക്ക് നീങ്ങിയ ശേഷം ആദ്യ ഫേസ്ബുക്ക് പോസ്റ്റുമായി ട്രംപ്; അക്കൗണ്ട് പുനസ്ഥാപിച്ച് യൂട്യൂബും

ബ്രഹ്‌മപുരത്തെ തീ സർക്കാർ പൂർണമായും അണച്ചല്ലോ; പിന്നെ ഈ കാണുന്നത് എന്താണ്; അന്തരീക്ഷത്തിലെ പുക എന്താണെന്ന് വിവരമുള്ളവർ പറഞ്ഞു തരണമെന്ന് സജിത മഠത്തിൽ; കെ -പുകയെന്ന് സോഷ്യൽ മീഡിയ 

കേരളം വനവാസി വിരുദ്ധവും ദളിത് വിരുദ്ധവുമായ ഒരു സംസ്ഥാനം തന്നെ ആണ്. കേരളത്തിലെ ജയിലുകളിൽ കഴിയുന്ന പ്രതികളിൽ ഭൂരിഭാഗവും ആദിവാസികളും, ദളിതരും മുസ്ലീങ്ങളും ആകുന്നതു കുട്ടകൃത്യം ചെയ്യുന്നവർ അധികവും ഈ വിഭാഗത്തിൽ നിന്നുള്ളവർ ആയത് കൊണ്ടല്ല. അധികാരവും പണവും ജാതി പ്രിവിലേജും ഉള്ളവർക്കു നിരവധി പരിരക്ഷകൾ ലഭിക്കുന്നത് കൊണ്ടാണ്.ആദിവാസിയും ദളിതനും ഇരകൾ ആക്കപ്പെടുന്ന കേസുകളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യപ്പെടണം എങ്കിൽ പോലും ഡിവൈഎസ്പി ഓഫീസ് മാർച്ച് നടത്തേണ്ട സാഹചര്യം ആണ്.

വയനാട് ജില്ലയിൽ എത്തിയപ്പോൾ പോലീസിലെ വിവേചനം കൂടുതൽ ബോധ്യപെട്ടതാണ്. അവിടെ ആദ്യ സമയത്തു എനിക്ക് പ്രൊട്ടക്ഷൻ ആയി ഡ്യൂട്ടിയിൽ എത്തിയിരുന്നതു ജാതി നോക്കി ആയിരുന്നില്ല. എന്നാൽ ഇപ്പോൾ തുടർച്ച ആയി ഡ്യൂട്ടിയിൽ വരുന്നത് ആദിവാസി വിഭാഗത്തിൽ നിന്നും ഉള്ള പോലീസുകാർ മാത്രമാണ്. ഇതിൽ സംശയം തോന്നിയ സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിൽ  ബോധ്യപ്പെട്ടുവെന്നും ബിന്ദു അമ്മിണി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ടവർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനു ബാധ്യത ഉള്ള പോലീസു തന്നെ ദളിത് വിരുദ്ധ നിലപാട് ഉള്ളവർ ആണെങ്കിലോ. പിന്നെ ഈ നിയമം ആര് നടപ്പാക്കും.

ഇന്ന് കോഴിക്കോട് കോപാസ്സ് എന്ന ഷോപ്പിൽ നിന്നും 4750 രൂപയുടെ സാധനങ്ങൾ ഞാൻ എടുത്തു ബില്ലിടാൻ ആയി നൽകി. Justitia collection എന്ന retail സ്ഥാപനത്തിലേക്കു ആണ് സാധനങ്ങൾവാങ്ങിയത്.ബിൽ ഇട്ടുകൊണ്ടിരിക്കുമ്പോൾ ഒരാൾ വന്ന് എന്നോട് പറഞ്ഞു ഈ സാധനങ്ങൾ മാത്രമായി തരാനാവില്ല എന്ന് മുതലാളി പറഞ്ഞത്രേ. ഉടമസ്ഥർ ഇതിന് മുൻപൊന്നും ഞാൻ എത്ര രൂപയുടെ സാധനങ്ങൾ വാങ്ങി എന്നൊന്നും നോക്കിയിട്ടില്ല. അതെല്ലാം ജീവനക്കാർ ആണ് നോക്കിയിരുന്നത്.
സംഘ പരിവാർ അനുകൂലിഎന്ന് തോന്നിക്കുന്ന ശരീര ഭാഷ ഉള്ള ഷോപ്പ് ഉടമയോട് ഞാൻ ഇതിന് മുൻപ് പല തവണ ഇതേ ഷോപ്പിൽ നിന്നും 5000, 10000 രൂപയ്ക്കു ഒക്കെ വാങ്ങിയിരുന്നല്ലോ, എന്തുകൊണ്ടാണ് ഇന്ന് സാധനങ്ങൾ തരാത്തത് എന്ന് ചോദിച്ചു.
കൂടുതൽ സാധനങ്ങൾ എടുത്താലേ തരാൻ സാധിക്കൂ എന്നാണ് അയാൾ പറഞ്ഞത്. ജീവനക്കാർ അക്കാര്യം സൂചിപ്പിച്ചിരുന്നില്ലല്ലോ എന്നും ഞാൻ ശബരിമല കയറിയതാണോ എനിക്ക് സാധനങ്ങൾ നിഷേധിക്കാൻ കാരണം എന്നും ഞാൻ ചോദിച്ചു.
അയാൾ നടത്തുന്ന കടയിൽ നിന്നും ആർക്കു കൊടുക്കണം, അല്ലെങ്കിൽ കൊടുക്കേണ്ട എന്നത് അയാൾ ആണ് തീരുമാനിക്കുന്നത് എന്നാണ് മറുപടി പറഞ്ഞത്.
രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങൾ അനുസരിച്ചു പ്രവർത്തിക്കുന്ന സ്ഥാപനം ആണെങ്കിൽ നിയമം അനുസരിക്കേണ്ടതാണ് എന്നും, പട്ടികജാതി വിഭാഗത്തിൽ പെട്ട എനിക്ക് ഷോപ്പിൽ നിന്നും സാധനങ്ങൾ നിഷേധിക്കുന്നത് കുട്ടകൃത്യം ആണെന്നും ഞാൻ പറഞ്ഞപ്പോഴും അയാളുടെ സ്ഥാപനത്തിൽ നിന്നും ആർക്കു കൊടുക്കണം എന്ന് അയാൾ ആണ് തീരുമാനിക്കുന്നത് എന്നാണ് പറഞ്ഞത്.

ഈ സമയത്തു ഞാൻ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറെ വിളിച്ചറിയിച്ചത് പ്രകാരം സ്ഥലത്തെ ത്തിയ പോലീസ് ഷോപ്പുടമയുടെ വാക്ക് കേട്ടു എന്നോട് സംസാരിക്കുകയാണ് ഉണ്ടായത്. എന്നാൽ സാധനങ്ങൾ ലഭിക്കാതെ ഞാൻ അവിടെ നിന്നും ഇറങ്ങില്ല എന്ന് ശക്തമായ നിലപാട് എടുത്തതോടെ മാത്രമാണ് പോലീസ് എനിക്ക് നീതി ലഭ്യമാക്കാൻ ഇടപെട്ടത്.

ഈ സാഹചര്യത്തിൽ ചിലതു പറയാതിരിക്കാൻ ആവില്ല.
കേരളം ആദിവാസി വിരുദ്ധവും ദളിത് വിരുദ്ധവുമായ ഒരു സംസ്ഥാനം തന്നെ ആണ്. കേരളത്തിലെ ജയിലുകളിൽ കഴിയുന്ന പ്രതികളിൽ ഭൂരിഭാഗവും ആദിവാസികളും, ദളിതരും മുസ്ലീങ്ങളും ആകുന്നതു കുട്ടകൃത്യം ചെയ്യുന്നവർ അധികവും ഈ വിഭാഗത്തിൽ നിന്നുള്ളവർ ആയത് കൊണ്ടല്ല.
അധികാരവും പണവും ജാതി പ്രിവിലേജും ഉള്ളവർക്കു നിരവധി പരിരക്ഷകൾ ലഭിക്കുന്നത് കൊണ്ടാണ്.

ആദിവാസിയും ദളിതനും ഇരകൾ ആക്കപ്പെടുന്ന കേസുകളിൽ FIR രജിസ്റ്റർ ചെയ്യപ്പെടണം എങ്കിൽ പോലും dysp ഓഫീസ് മാർച്ച് നടത്തേണ്ട സാഹചര്യം ആണ്.
വയനാട് ജില്ലയിൽ എത്തിയപ്പോൾ പോലീസിലെ വിവേചനം കൂടുതൽ ബോധ്യപെട്ടതാണ്.
അവിടെ ആദ്യ സമയത്തു എനിക്ക് പ്രൊട്ടക്ഷൻ ആയി ഡ്യൂട്ടിയിൽ എത്തിയിരുന്നതു ജാതി നോക്കി ആയിരുന്നില്ല.
എന്നാൽ ഇപ്പോൾ തുടർച്ച ആയി ഡ്യൂട്ടിയിൽ വരുന്നത് ആദിവാസി വിഭാഗത്തിൽ നിന്നും ഉള്ള പോലീസുകാർ മാത്രമാണ്.
ഇതിൽ സംശയം തോന്നിയ ഞാൻ സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിൽ എനിക്ക് ബോധ്യപ്പെട്ടു ആദിവാസി വിഭാഗത്തിൽ നിന്നും റിക്രൂട്ട് ചെയ്യപ്പെട്ടവർ പ്രത്യേകിച്ച് വനിതകൾ അനുഭവിക്കുന്ന വിവേചനം.
എന്നാൽ അവരോടു ചോദിച്ചിട്ട് അവർ അതിനെ കുറിച്ചു യാതൊന്നും പറയാൻ തയ്യാറായിട്ടില്ല എന്നതാണ് വസ്തുത.

പുറത്തു പോകേണ്ട റിസ്‌ക് ഉള്ള ഡ്യൂട്ടികൾ അവർക്കു നൽകുന്നു. അടുത്ത ദിവസം ഓഫ് ലഭിക്കാൻ സാധ്യത ഉള്ള ഡ്യൂട്ടികൾ അവർക്കു നൽകാറും ഇല്ല.
ആദിവാസികൾ ആയ സഹോദരങ്ങൾ എനിക്കൊപ്പം ഡ്യൂട്ടിക്ക് എത്തുന്നത് എനിക്ക് സന്തോഷം ഉള്ള കാര്യമാണ്. എന്നാൽ അവരുടെ ഭാഗത്തു നിന്നു ചിന്തിക്കുമ്പോൾ ദളിത് ആയ എനിക്ക് ഒപ്പം നിൽക്കേണ്ടത് അവരെ മാത്രം തെരഞ്ഞു പിടിച്ചു ഏൽപ്പിക്കുന്നു എന്നത് അനീതി ആണ്.

സ്റ്റേഷൻ സ്ട്രെഗ്ത് അല്ല എന്നതാവും പറയാൻ പോകുന്നത് അങ്ങനെ അല്ലാത്തവർ ആദിവാസികൾ അല്ലാത്തവരും ഉണ്ടല്ലോ.
ഇങ്ങനെ ഇങ്ങനെ ജാതി വിവേചനം നിറഞ്ഞു തുളുമ്പിയ സംസ്ഥാനം തന്നെ ആണ് കേരളം എന്നതിൽ സംസാരിക്കേണ്ട.  ഇവിടം വിട്ടു ഓടി പോവുക എന്നല്ലാതെ എന്ത് പറയാൻ.

Tags: kozhikkodbindhu amminiFACEBOOK
ShareTweetSendShare

Discussion about this post


Latest stories from this section

ആമയുടെ പുറത്ത് പണം വച്ചാൽ ഇരട്ടിക്കും; യുവതിയുടെ 23 പവൻ തട്ടിയെടുത്ത കാമുകനും കൂട്ടാളിയും പിടിയിൽ

കാണാതായ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ കമ്പളിയിൽ പൊതിഞ്ഞ നിലയിൽ; ഭർത്താവ് ഒളിവിൽ

തലസ്ഥാനത്ത് ഡിസിസി സെക്രട്ടറിയുടെ വസതിയിൽ ആദായനികുതി വകുപ്പ്-ഇഡി റെയ്ഡ്

കുഞ്ഞനുജത്തിയെ കൈയ്യിലെടുത്ത് ചേച്ചിയമ്മ; ഗിന്നസ് പക്രുവിന് പെൺകുഞ്ഞ്

Next Post

നിയമസഭയിൽ കൈയ്യാങ്കളി; തിരുവഞ്ചൂരിനെ തല്ലി; എം എൽ എ സനീഷ് കുമാർ കുഴഞ്ഞു വീണു

Latest News

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സമാധാന പദ്ധതിയുമായി ചൈനീസ് പ്രസിഡന്റ് റഷ്യയിൽ; വ്‌ലാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തി; ഷീ ജിൻപിംഗിന്റെ നീക്കം ഇന്ത്യയുടെ മേധാവിത്വത്തിന് തടയിടാൻ

അവസാന മത്സരത്തിൽ യുപിയെ വീഴ്ത്തി ഡൽഹി നേരിട്ട് ഫൈനലിൽ; എലിമിനേറ്ററിൽ മുംബൈയും യുപിയും ഏറ്റുമുട്ടും

ആമയുടെ പുറത്ത് പണം വച്ചാൽ ഇരട്ടിക്കും; യുവതിയുടെ 23 പവൻ തട്ടിയെടുത്ത കാമുകനും കൂട്ടാളിയും പിടിയിൽ

കാണാതായ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ കമ്പളിയിൽ പൊതിഞ്ഞ നിലയിൽ; ഭർത്താവ് ഒളിവിൽ

തൂക്കിലേറ്റുന്നതിന് പകരം വേദനാ രഹിതമായ ബദൽ മാർഗങ്ങൾ വധശിക്ഷക്ക് പരിഗണിക്കാൻ സുപ്രീം കോടതിയുടെ നിർദേശം; വിവിധ ലോകരാജ്യങ്ങളിലെ വധശിക്ഷാ രീതികൾ പരിചയപ്പെടാം

തലസ്ഥാനത്ത് ഡിസിസി സെക്രട്ടറിയുടെ വസതിയിൽ ആദായനികുതി വകുപ്പ്-ഇഡി റെയ്ഡ്

ഭൂചലനത്തിൽ വിറച്ച് ഉത്തരേന്ത്യ;  പാകിസ്താനും അഫ്ഗാനിസ്ഥാനും ഉൾപ്പെടെ നിരവധി രാജ്യങ്ങളിലും പ്രകമ്പനം; ചിതറിയോടി ആളുകൾ

‘നരേന്ദ്ര മോദി എന്റെ ജ്യേഷ്ഠ സഹോദരൻ, അദ്ദേഹത്തിന്റെ സ്നേഹം നേടാൻ ഈ അനുജൻ ആഗ്രഹിക്കുന്നു‘: ഡൽഹി ബജറ്റിന് കേന്ദ്ര സർക്കാർ അനുമതി നൽകിയതിൽ പ്രതികരണവുമായി കെജ്രിവാൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies