ആരോഗ്യസംരക്ഷണത്തിനായി മരുന്നുകളും പ്രോട്ടീൻ പൗഡറുകളും വലിയ വില കൊടുത്ത് പഴവർഗങ്ങളും കഴിക്കുന്ന സമയത്ത് ഒന്ന് പറമ്പിലേക്ക് കണ്ണോടിച്ചു നോക്കൂ. കുലച്ചുനിൽക്കുന്ന വാഴ നമുക്ക് പഴം മാത്രമല്ല നൽകുന്നത്. കാഴ്ചയിൽ ദുർബലരാണെങ്കിലും വാഴപ്പിണ്ടി അസ്സൽ പോഷകകലവറയാണ്.
സ്വാദിഷ്ടമായ തോരനും കറിയും ജ്യൂസുമെല്ലാ വാഴപ്പിണ്ടി കൊണ്ടുണ്ടാക്കാം. ഇത് ശരീരത്തിന് നൽകുന്ന ആശ്വാസം ഒന്ന് വേറെ തന്നെയാണ്. ഇതിൽ അയേൺ, വൈറ്റമിൻ ബി6, പൊട്ടാസ്യം തുടങ്ങിയ പല ഘടകങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. സ്വാദിഷ്ടമായ ഭക്ഷണം മാത്രമല്ല, നാരുകൾ ധാരാളമടങ്ങിയ ഒന്നു കൂടിയാണിത്.
വാഴപ്പിണ്ടി ജ്യൂസ് തയ്യാറാക്കുന്ന വിധം;
വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ഇത് മിക്സിയിൽ അടിച്ചെടുത്തു വേണ്ട വെള്ളവും ചേർത്ത് ജ്യൂസായി ഉപയോഗിക്കാം. സ്വാദിന് തേനും ഏലക്കയും കുറച്ച് ഇഞ്ചിയും ചേർക്കാം
വാഴപ്പിണ്ടി തോരൻ
വാഴപ്പിണ്ടി ചെറുതായി അരിഞ്ഞത് ഒരു കപ്പ്, തേങ്ങ,കാൽ കപ്പ്,പച്ചമുളക് 2 എണ്ണം, ജീരകം കാൽ സ്പൂൺ,കറിവേപ്പില ആവശ്യത്തിന്,മഞ്ഞൾപൊടി കാൽ സ്പൂൺ എണ്ണ 3 സ്പൂൺ,ചുവന്ന മുളക് 3 എണ്ണം,കടുക് ഒരു സ്പൂൺ, കറിവേപ്പില,ഒരു തണ്ട്
ആദ്യം അടികട്ടിയുള്ള ഒരു പാത്രം ചൂടാകാൻ വയ്ക്കുക. ശേഷം എണ്ണ ഒഴിക്കുക. അതിലേക്ക് കടുക്, ചുവന്ന മുളക് , കറിവേപ്പില എന്നിവയും ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന വാഴപ്പിണ്ടി ഉപ്പും ചേർത്ത് രണ്ട് മിനിട്ട് അടച്ചു വയ്ക്കുക. തേങ്ങ , പച്ചമുളക് , ജീരകം , മഞ്ഞൾ പൊടി എന്നിവ ചതച്ചു എടുക്കുക. പാത്രത്തിലേക്ക് ചതച്ച് വച്ചിരിക്കുന്ന കൂട്ടും രണ്ടു ടീസ്പൂൺ വെള്ളവും കൂടെ ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. വെന്ത് കഴിയുമ്പോൾ തീ ഓഫ് ചെയ്യുക.
Discussion about this post