Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പൊന്നോമന ഗമോറ ; ഉറങ്ങുന്നത് യുവാവിനൊപ്പം കട്ടിലിൽ; പട്ടിയും പൂച്ചയുമൊന്നുമല്ല ഇത് ആളു വേറെയാണ്

by Brave India Desk
Mar 15, 2023, 11:06 pm IST
in Kerala, Offbeat
Share on Facebook
Tweet
WhatsApp
Telegram

വീട്ടില്‍ വളര്‍ത്തുന്ന ഓമന മൃഗങ്ങള്‍ യജമാനനെ കാണുമ്പോള്‍ ഓടിയരികിലെത്തി സ്‌നേഹം പ്രകടിപ്പിക്കും. അവരൊന്ന് തലോടി, സ്‌നേഹിച്ചാലേ അവര്‍ക്ക് സന്തോഷമാകുകയുള്ളു. തന്റെ ഗമോറയും അതുപോലെ തന്നെയാണെന്നാണ് ജൊനാഥന്‍ അറൈസ പറയുന്നത്. താന്‍ കൊഞ്ചിക്കുന്നതും തന്നോടൊപ്പം കിടക്കയില്‍ കിടക്കുന്നതുമൊക്കെ അവള്‍ക്ക് വളരെ ഇഷ്ടമാണ്. പക്ഷേ ഗമോറ നിങ്ങള്‍ കരുതുന്നത് പോലെ പട്ടിയോ, പൂച്ചയോ ഒന്നുമല്ല. ഒരു മുതലയാണ്!

ഒരു വളര്‍ത്തുപട്ടിയുടെ അതേപോലെയാണ് ഗമോറയെന്ന തന്റെ മുതല പെരുമാറുന്നതെന്ന് ജൊനാഥന്‍ പറയുന്നു. അതുകൊണ്ടുതന്നെ വളര്‍ത്തുപട്ടികള്‍ക്ക് നല്‍കുന്ന എല്ലാ സ്വാതന്ത്ര്യവും ഗമോറയ്ക്കുണ്ട്. ജൊനാഥന്റെ വീട്ടിലെവിടെയും അവള്‍ ചുറ്റിനടക്കും. കസേരയിലും തന്റെ കിടക്കയിലുമൊക്കെയാണ് ഗമോറയുടെ ഇരുത്തവും കിടത്തവുമെല്ലാമെന്ന് ജൊനാഥന്‍ പറയുന്നു. മാത്രമല്ല, ഗമോറയ്ക്ക് പടികള്‍ കയറാനും കഴിയും. വേണ്ടപ്പോള്‍ തന്റെ കുളത്തില്‍ പോയി കിടന്നും അല്ലാത്തപ്പോള്‍ വീട്ടിനുള്ളില്‍ വിശ്രമിച്ചുമെല്ലാം ഗമോറ സമയം ചിലവഴിക്കുമെന്ന് മെക്‌സികോയിലെ സാന്‍ ലൂയിസ് സ്വദേശിയായ ജൊനാഥനെ ഉദ്ധരിച്ച് മിറര്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Stories you may like

ആന്റോ അഗസ്റ്റിന് ജാമ്യമില്ല , അബ്‌കാരി കേസിൽ ജയിലിൽ തുടരും

മെസിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പ് കേസ്’; അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്, മുൻ മന്ത്രിയെയും ജി.എസ്.ടി ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും

ഒരു മുതല മനുഷ്യരുമായി അടുക്കുകയും ഗമോറയെ പോലെ വളര്‍ത്തുമൃഗമായി മാറുകയും ചെയ്ത വളരെ അപൂര്‍വ്വം സംഭവങ്ങള്‍ മാത്രമേ ഉള്ളൂവെന്ന് ജൊനാഥന്‍ പറയുന്നു. മുതലകളുടെ കൂട്ടത്തില്‍ വളരെ അപൂര്‍വ്വമാണ് ഗമോറ. അവളെ എടുത്തുനടക്കാനും വളരെ അടുക്കാനും ഒക്കെ പറ്റുമെന്ന് ജൊനാഥന്‍ വ്യക്തമാക്കി. മനുഷ്യസാന്നിധ്യത്തില്‍ ഒരു മുതല പേടിക്കുകയും ദേഷ്യം പിടിക്കാതിരിക്കുകയും ചെയ്യുന്നത് ആശ്ചര്യകരമാണ്.

സൂപ്പര്‍ഹീറോ സിനിമയായ ഗാര്‍ഡിയന്‍സ് ഓഫ് ഗാലക്‌സിയിലെ കഥാപാത്രത്തിന്റെ പേരാണ് ജൊനാഥന്‍ ഗമോറയ്ക്ക് നല്‍കിയിരിക്കുന്നത്. ഈ മുതലയെ കൊണ്ടുവരുമ്പോള്‍ അവള്‍ വളരെ ചെറുതായിരുന്നുവെന്നും പച്ചനിറത്തില്‍ ആക്രമണകാരിയായിരുന്നുവെന്നും ജൊനാഥന്‍ പറഞ്ഞു. ആക്രമിക്കുകയെന്നത് അവളുടെ വര്‍ഗ്ഗസ്വഭാവമാണെങ്കിലും ഇപ്പോള്‍ ഫോട്ടോഷൂട്ടിലും വീഡിയോ ഷൂട്ടിലും മോഡലായി പങ്കെടുക്കുന്ന രീതിയിലേക്ക് അവളുടെ സ്വഭാവം മാറി.

ഗമോറയ്ക്ക് അനുയോജ്യമായ അന്തരീക്ഷം വീട്ടില്‍ ഒരുക്കുന്നതിന് ജൊനാഥന് ഇടയ്ക്കിടയ്ക്ക് വീട്ടിനുള്ളിലെ താപനില ക്രമീകരിക്കേണ്ടിവരാറുണ്ട്. രാവിലെ എഴുന്നേറ്റാല്‍ ആദ്യം തന്നെ ഡിജിറ്റല്‍ തെര്‍മോസ്റ്റാറ്റില്‍ താപനില പരിശോധിച്ച് ഗമോറയ്ക്ക പറ്റിയ അവസ്ഥയാണെന്ന് ഉറപ്പുവരുത്തും. പിന്നീട് കുളം വൃത്തിയാക്കുന്ന ജോലിയാണ്. അതിനുശേഷം ഭക്ഷണസമയമാണ്. സാധാരണയായി ഗമോറയ്ക്ക് വേണ്ടി പതിനഞ്ച് ദിവസത്തേക്കുള്ള ഭക്ഷണം ഒരുമിച്ച് ഉണ്ടാക്കി ശിതീകരിച്ച് വെക്കുകയാണെന്നും ഓരോ ദിവസവും അതെടുത്ത് തണുപ്പ് മാറ്റി കൊടുക്കുമെന്നും ജൊനാഥന്‍ പറയുന്നു. മുയല്‍, എലി, പോത്തിറച്ചി, കോഴിയിറച്ചി പോലുള്ളവയാണ് ഗമോറയുടെ ഭക്ഷണങ്ങള്‍.

ഗമോറയെ കൂടാതെ രണ്ട് വളര്‍ത്തുപട്ടികളും ആമകളും ജൊനാഥനുണ്ട്.

Tags: Pet CrocodileGamora CrocodileJonathan Araiza
Share4
Tweet
Send
Share

Latest stories from this section

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

കേരളത്തിനാവശ്യം മൻമോഹൻ സിങ്ങിൻ്റേത് പോലെയുള്ള സാമ്പത്തികപരിഷ്കരണം:വി.ഡി. സതീശൻ!

അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിക്ക് നാലുവർഷത്തെ തടവുശിക്ഷ വിധിച്ച് വിജിലൻസ് കോടതി

അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിക്ക് നാലുവർഷത്തെ തടവുശിക്ഷ വിധിച്ച് വിജിലൻസ് കോടതി

എല്ലാ വിഭാഗം ജനങ്ങളെയും രാഷ്ട്രീയമായി എൻഗേജ് ചെയ്യിക്കാൻ പറ്റിയില്ല’: ജെയ്‌ക് സി. തോമസ്!

എല്ലാ വിഭാഗം ജനങ്ങളെയും രാഷ്ട്രീയമായി എൻഗേജ് ചെയ്യിക്കാൻ പറ്റിയില്ല’: ജെയ്‌ക് സി. തോമസ്!

Latest News

ആന്റോ അഗസ്റ്റിന് ജാമ്യമില്ല , അബ്‌കാരി കേസിൽ ജയിലിൽ തുടരും

ആന്റോ അഗസ്റ്റിന് ജാമ്യമില്ല , അബ്‌കാരി കേസിൽ ജയിലിൽ തുടരും

തൃണമൂൽ കോൺഗ്രസിൽ വൻ പ്രതിസന്ധി; എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു; മമതയുടെ നീക്കം പിളർപ്പ് ഭയന്ന്

മമത ബാനർജിക്ക് കനത്ത തിരിച്ചടി; തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ!

വില ഒരു തടസ്സമേയല്ല! ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ പുലർച്ചെ മുതൽ വൻ ജനത്തിരക്ക്!

വില ഒരു തടസ്സമേയല്ല! ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ പുലർച്ചെ മുതൽ വൻ ജനത്തിരക്ക്!

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

‘തുല്യ ജോലിക്ക് തുല്യ വേതനം’ യാന്ത്രികമായി നടപ്പാക്കാനാകില്ല: സുപ്രധാന വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി!

ദേശീയ തലത്തിൽ മൂന്നാം മുന്നണി രൂപീകരണത്തിന് അണിയറയിൽ ചർച്ചകൾ സജീവം; കൊൽക്കത്തയിലെത്തി മമതാ ബാനർജിയെ കണ്ട് ഡി.എം.കെ നേതാവ് കനിമൊഴി

ദേശീയ തലത്തിൽ മൂന്നാം മുന്നണി രൂപീകരണത്തിന് അണിയറയിൽ ചർച്ചകൾ സജീവം; കൊൽക്കത്തയിലെത്തി മമതാ ബാനർജിയെ കണ്ട് ഡി.എം.കെ നേതാവ് കനിമൊഴി

സ്വദേശി നിർമ്മിത യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വ്യോമസേനയ്ക്ക് കൈമാറി; പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ

സ്വദേശി നിർമ്മിത യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വ്യോമസേനയ്ക്ക് കൈമാറി; പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ

അങ്ങനെ ഒന്നും പറയാൻ പാടില്ല മഞ്ജരേക്കർ, കമന്റേറ്ററുടെ മോശം പ്രയോഗം തത്സമയം തിരുത്തി ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ; വൈറലായി വീഡിയോ

അങ്ങനെ ഒന്നും പറയാൻ പാടില്ല മഞ്ജരേക്കർ, കമന്റേറ്ററുടെ മോശം പ്രയോഗം തത്സമയം തിരുത്തി ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ; വൈറലായി വീഡിയോ

അന്ന് രഹാനെ ഇന്ന് ശ്രേയസ്, പരമ്പര തൂത്തുവാരി ഇന്ത്യ; ചരിത്രം ആവർത്തിച്ച് ഗ്രൗണ്ടിൽ മാതൃകയായി ഇന്ത്യൻ നായകൻ; കൈയടികളുമായി ക്രിക്കറ്റ് ലോകം

അന്ന് രഹാനെ ഇന്ന് ശ്രേയസ്, പരമ്പര തൂത്തുവാരി ഇന്ത്യ; ചരിത്രം ആവർത്തിച്ച് ഗ്രൗണ്ടിൽ മാതൃകയായി ഇന്ത്യൻ നായകൻ; കൈയടികളുമായി ക്രിക്കറ്റ് ലോകം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies