ലക്‌നൗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയ്ക്ക് വധ ശിക്ഷ വിധിച്ച് ഉത്തർപ്രദേശിലെ കോടതി. ഗാസയിലെ പോക്‌സോ പ്രത്യേക കോടതിയുടേതാണ് മാതൃകാപരമായ വിധി. മോദിനഗർ സ്വദേശിയാണ് പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 18 നായിരുന്നു സംഭവം. മോദിനഗർ സ്വദേശിനിയായ ഒൻപതുകാരിയെ ആണ് പ്രതി ഉപദ്രവിച്ചത്. വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ ഇയാൾ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിറ്റേ ദിവസമാണ് പെൺകുട്ടിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ പീഡിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തി. തുടർന്ന് 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടുകയായിരുന്നു.
പെൺകുട്ടി കൊല്ലപ്പെട്ട് ആറ് മാസം പൂർത്തിയാകുന്ന വേളയിലാണ് വിചാരണ നടപടി പൂർത്തിയാക്കി വിധി പ്രസ്താവിച്ചിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302, 363, 376 എന്നീ വകുപ്പുകൾ ആയിരുന്നു പ്രതിയ്ക്ക് മേൽ പോലീസ് ചുമത്തിയത്.
കഴിഞ്ഞ മാസം ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ മറ്റൊരു പ്രതിയ്ക്ക് ഇതേ കോടതി വധ ശിക്ഷ വിധിച്ചിരുന്നു.
Discussion about this post