Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

താലിബാൻ കെടുതികൾ സഹിക്കവയ്യാതെ നാടുവിട്ട അഫ്ഗാൻ അഭയാർത്ഥികൾക്ക് നേരെ ഇറാനിയൻ സൈന്യത്തിന്റെ വെടിവെപ്പ്; 11 അഭയാർത്ഥികൾക്ക് ദാരുണാന്ത്യം

കൊല്ലപ്പെട്ടവരിൽ രണ്ട് പേർ പ്രായപൂർത്തി ആകാത്തവർ, മറ്റുള്ളവരുടെ പ്രായം 20 വയസ്

by Brave India Desk
Mar 17, 2023, 07:43 am IST
in International
Share on Facebook
Tweet
WhatsApp
Telegram

കബൂൾ: താലിബാൻ ഭരണത്തിന്റെ കെടുതികൾ സഹിക്കവയ്യാതെ നാടുവിട്ട അഫ്ഗാൻ അഭയാർത്ഥികൾക്ക് നേരെ അതിർത്തിയിൽ ഇറാനിയൻ സൈന്യത്തിന്റെ വെടിവെപ്പ്. വെടിവെപ്പിൽ 11 അഫ്ഗാൻ അഭയാർത്ഥികൾ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. അനധികൃത കുടിയേറ്റക്കാർ എന്ന് ആരോപിച്ചായിരുന്നു ഇറാനിയൻ സൈന്യത്തിന്റെ നരവേട്ട.

നിമ്രൂസ് അതിർത്തിയിൽ വെച്ച് കൊല ചെയ്യപ്പെട്ട അഫ്ഗാൻ പൗരന്മാരുടെ മൃതദേഹങ്ങൾ ഇറാനിയൻ അതിർത്തി രക്ഷാ സേന താലിബാന് ഔദ്യോഗികമായി കൈമാറി. ഇറാനിലെ സിസ്താൻ, ബലൂചിസ്താൻ പ്രവിശ്യകളിൽ അനധികൃത അഫ്ഗാൻ കുടിയേറ്റം വ്യാപകമാണ് എന്നാണ് ഇറാനിയൻ സർക്കാരിന്റെ ആരോപണം.

Stories you may like

‘ഇന്ത്യ  ഇടത്തരം ശക്തിയല്ല, മധ്യ സ്ഥാനത്തിരിക്കുന്ന മഹാശക്തി!’; ആഗോള തലത്തിൽ ഭാരതത്തിന്റെ പങ്കിനെക്കുറിച്ച്  വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ!

അച്ഛൻ താമസിച്ച ഡൽഹിയിലേക്ക് മോന് വരാൻ എന്താണ് ഭയം?; ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാത്ത താരിഖ് റഹ്മാനെതിരെ ആഞ്ഞടിച്ച് ഷെയ്ഖ് ഹസീന!’

ഇറാനിയൻ വെടിവെപ്പിൽ കൊല്ലപ്പെട്ട രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. മറ്റുള്ളവർ ഇരുപത് വയസ്സ് പ്രായമുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടെ നിമ്രൂസ് അതിർത്തിയിൽ വെച്ച് ഇറാനിയൻ വെടിവെപ്പിൽ കൊല്ലപ്പെട്ട 470 അഫ്ഗാൻ അഭയാർത്ഥികളുടെ മൃതദേഹങ്ങൾ ഇറാൻ താലിബാന് കൈമാറിയിട്ടുണ്ട് എന്നാണ് കണക്ക്. എന്നാൽ ഇവർ അപകടങ്ങളിൽ പെട്ട് മരണമടഞ്ഞവരാണ് എന്നാണ് താലിബാന്റെ വിശദീകരണം.

2021 ഓഗസ്റ്റിൽ താലിബാൻ ഭരണം ഏറ്റെടുത്ത ശേഷം ലക്ഷക്കണക്കിന് അഫ്ഗാൻ പൗരന്മാരാണ് ജീവഭയത്താലും കൊടിയ ദാരിദ്ര്യത്താലും ഇറാനിലേക്കും മറ്റ് അയൽ രാജ്യങ്ങളിലേക്കും പലായനം ചെയ്യുന്നത്. ഇവരോടുള്ള ഇറാനിയൻ സർക്കാരിന്റെയും പാക് ഭരണകൂടത്തിന്റെയും സമീപനങ്ങൾ പലപ്പോഴും മൃഗീയമാണ് എന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.

Tags: Afghan Refugeesmurderfiringtalibaniran
Share1
Tweet
Send
Share

Latest stories from this section

‘ആകാശത്ത് വൻ നാടകം; വിമാന റാഞ്ചൽ ഭീഷണിയെത്തുടർന്ന് ജർമ്മനിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ജയ്പൂരിൽ അടിയന്തരമായി ഇറക്കി; യാത്രക്കാരെ ഒഴിപ്പിച്ചു!’

‘ആകാശത്ത് വൻ നാടകം; വിമാന റാഞ്ചൽ ഭീഷണിയെത്തുടർന്ന് ജർമ്മനിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ജയ്പൂരിൽ അടിയന്തരമായി ഇറക്കി; യാത്രക്കാരെ ഒഴിപ്പിച്ചു!’

ആരോപണങ്ങൾ തെളിവില്ലാത്തത്, വനവാസി ക്ഷേമത്തിൽ വിട്ടുവീഴ്ചയില്ല; ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് തള്ളി ഇന്ത്യ!’; യുഎൻ ജനറൽ അസംബ്ലിയിൽ തിരിച്ചടിച്ച് ഭാരതം!

ആരോപണങ്ങൾ തെളിവില്ലാത്തത്, വനവാസി ക്ഷേമത്തിൽ വിട്ടുവീഴ്ചയില്ല; ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് തള്ളി ഇന്ത്യ!’; യുഎൻ ജനറൽ അസംബ്ലിയിൽ തിരിച്ചടിച്ച് ഭാരതം!

അവാമി ലീഗ് ഭീകരത വെച്ചുപൊറുപ്പിക്കില്ല; ന്യൂയോർക്കിലെ യൂനുസിനെതിരായ പ്രതിഷേധത്തിൽ കടുത്ത നിയമനടപടി!’: മുന്നറിയിപ്പുമായി ബംഗ്ലാദേശ് 

അവാമി ലീഗ് ഭീകരത വെച്ചുപൊറുപ്പിക്കില്ല; ന്യൂയോർക്കിലെ യൂനുസിനെതിരായ പ്രതിഷേധത്തിൽ കടുത്ത നിയമനടപടി!’: മുന്നറിയിപ്പുമായി ബംഗ്ലാദേശ് 

‘അമേരിക്കൻ ഡോളറുകളുടെ മസിൽ പവർ; മോദിയെ വീഴ്ത്താൻ വിദേശത്ത് നിന്ന് കൂലിപ്പട; പാറ്റകൾക്ക് വിദേശ ഫണ്ടിംഗ്!’; മേരി മിൽബെൻ 

‘അമേരിക്കൻ ഡോളറുകളുടെ മസിൽ പവർ; മോദിയെ വീഴ്ത്താൻ വിദേശത്ത് നിന്ന് കൂലിപ്പട; പാറ്റകൾക്ക് വിദേശ ഫണ്ടിംഗ്!’; മേരി മിൽബെൻ 

Latest News

എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ, ആ കാര്യത്തിൽ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു: സഞ്ജു സാംസൺ

മുന്നിലുള്ളത് ഗോൾഡൻ ചാൻസ്, ന്യൂസിലൻഡ് പര്യടനത്തിന് സഞ്ജു സാംസണും; സാധ്യതകളിൽ മലയാളി താരവും

ആദ്യ പത്തിൽ 4 ഇന്ത്യൻ താരങ്ങൾ; ശ്രേയസിന് നാലാം റാങ്ക്, ടി20 റാങ്കിംഗിൽ ഇന്ത്യയുടെ രാജകീയ കുതിപ്പ്

ആദ്യ പത്തിൽ 4 ഇന്ത്യൻ താരങ്ങൾ; ശ്രേയസിന് നാലാം റാങ്ക്, ടി20 റാങ്കിംഗിൽ ഇന്ത്യയുടെ രാജകീയ കുതിപ്പ്

നിരന്തരമായി സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമം ; പതിനാല് സിജെപി പ്രവർത്തകർക്കെതിരെ കർശന നടപടിയുമായി ഡൽഹി പൊലീസ്

നിരന്തരമായി സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമം ; പതിനാല് സിജെപി പ്രവർത്തകർക്കെതിരെ കർശന നടപടിയുമായി ഡൽഹി പൊലീസ്

കോഹ്‌ലിയില്ലാത്ത ഇന്നിംഗ്‌സുകളിൽ ആത്മവിശ്വാസമില്ലാത്ത ബാറ്റിംഗ് നിര; ഇന്ത്യയുടെ ബാറ്റിംഗ് തകർച്ചയിൽ ആരാധകരോഷം

മൂന്ന് ഫോർമാറ്റിലും അവനെ വെല്ലാൻ ആളില്ല”; വിരാട് കോഹ്‌ലിയെ വാനോളം പുകഴ്ത്തി മൈക്കിൾ ക്ലാർക്ക്

ഇൻഡി സഖ്യത്തിന് വൻ തിരിച്ചടി ; സമാജ്‌വാദി പാർട്ടിയിൽ നിന്നും 3 എംഎൽഎമാർ ബിജെപിയിൽ ചേർന്നു

ഇൻഡി സഖ്യത്തിന് വൻ തിരിച്ചടി ; സമാജ്‌വാദി പാർട്ടിയിൽ നിന്നും 3 എംഎൽഎമാർ ബിജെപിയിൽ ചേർന്നു

സ്ത്രീകൾ തൊട്ട് അഭിനയിക്കണ്ടേ..; ആ വക പരിപാടി പറ്റില്ല; തൊടാതയുള്ള സംഭവങ്ങൾ വേണമെങ്കിൽ ചെയ്യാം; ഒടുവിൽ മമ്മൂട്ടി യെസ് പറഞ്ഞത് ഇങ്ങനെ

അമ്മയുടെ പട്ടാളത്തിൽ പോയി കാണാതായ മകനാണെന്ന് കരുതി സ്നേഹിച്ചു മുറുക്കൊക്കെ തന്നു:മമ്മൂട്ടിയുടെ ലൊക്കേഷൻ ഓർമ്മ

മെലോണി പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ കടുപ്പിച്ച് ഇറ്റലി; ‘അനാദരവ് അംഗീകരിക്കാനാകില്ല’, വൻ നയതന്ത്ര വിവാദം

കേന്ദ്രസർക്കാരിന്റെത് ഭീരുത്വപരമായ നടപടി ; ആദ്യമായി സിജെപിയെ പിന്തുണച്ച് രാഹുൽ ഗാന്ധി

ആക്ടിങ്..ആക്ടിങ്, ബംഗ്ലാദേശിനെ വീണ്ടും ‘പറ്റിച്ച്’ അഫ്ഗാൻ; തോൽവി ഒഴിവാക്കാൻ ഖൈസിന്റെ സമയമാറ്റ നാടകം

ആക്ടിങ്..ആക്ടിങ്, ബംഗ്ലാദേശിനെ വീണ്ടും ‘പറ്റിച്ച്’ അഫ്ഗാൻ; തോൽവി ഒഴിവാക്കാൻ ഖൈസിന്റെ സമയമാറ്റ നാടകം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies