ബംഗളൂരു: ബാഹുബലിയിലൂടെ പ്രക്ഷകരുടെ മനം കവർന്ന താരമാണ് റാണ ദഗുബാട്ടി. ബാഹുബലിയ്ക്ക് മുൻപും ശേഷവും ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ബാഹുബലിയിലെ പ്രതിനായകനായാണ് റാണ അറിയപ്പെടുന്നത്.
വലതു കണ്ണിന് കാഴ്ച ശക്തിയില്ലെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ തന്റെ കണ്ണും വൃക്കയും മാറ്റിവച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ശാരീരികമായ പ്രശ്‌നങ്ങൾ വരുമ്പോൾ തകർന്നു പോകുകയാണ് പലരും. അവ പരിഹരിച്ചാലും ബുദ്ധിമുട്ടുകൾ നിലനിൽക്കും. ഞാൻ കണ്ണും വൃക്കയും മാറ്റിവെച്ചു. തനിക്ക് മുന്നോട്ട് പോയേ മതിയാകൂ എന്ന് റാണാ ദഗുബാട്ടി പറയുന്നു.
‘റാണ നായിഡു എന്ന പുതിയ സീരിസിന്റെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് താരം തന്റെ ശാരീരിക അവസ്ഥയെ കുറിച്ച് തുറന്നുപറഞ്ഞത്.
Discussion about this post