ദുബായ്: 2024ലെ പുരുഷ ട്വന്റി 20 ലോകകപ്പ് സഹ ആതിഥേയത്വ പദവി അമേരിക്കക്ക് നഷ്ടമായി. 2024ലെ ട്വന്റി 20 ലോകകപ്പിന് വെസ്റ്റ് ഇൻഡീസിനൊപ്പം അമേരിക്കയും അതിഥേയത്വം വഹിക്കും എന്നാണ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്. എന്നാൽ, ഏറ്റവും പുതിയ വിവരമനുസരിച്ച് വെസ്റ്റ് ഇൻഡീസ് മാത്രമായിരിക്കും 2024 ട്വന്റി 20 ലോകകപ്പിന്റെ ആതിഥേയർ.
തിരഞ്ഞെടുക്കപ്പെട്ട ഒരു ക്രിക്കറ്റിംഗ് സമിതിയുടെ അഭാവവും നിയതമായ ഒരു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിംഗ് ഘടന ഇല്ലാത്തതുമാണ് അമേരിക്കക്ക് ആതിഥേയത്വം നഷ്ടമാകാനുള്ള കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.
2022 ട്വന്റി 20 ലോകകപ്പിൽ ആദ്യ എട്ട് സ്ഥാനങ്ങളിൽ എത്തിയ ടീമുകൾക്കൊപ്പം ആതിഥേയ രാജ്യങ്ങൾ എന്ന നിലയിൽ വെസ്റ്റ് ഇൻഡീസും യു എസ് എയും 2024 ട്വന്റി ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടിയിരുന്നു. യോഗ്യത റൗണ്ട് കളിച്ച് എത്തുന്ന മറ്റ് രണ്ട് ടീമുകൾ കൂടി ഉൾപ്പെടെ 12 ടീമുകൾ ട്വന്റി 20 ലോകകപ്പിൽ മാറ്റുരയ്ക്കും എന്നാണ് ഐസിസി അറിയിച്ചിരുന്നത്. എന്നാൽ അമേരിക്കക്ക് ആതിഥേയത്വം നഷ്ടമായതോടെ, യോഗ്യതാ മാനദണ്ഡങ്ങളിലും മാറ്റം വന്നേക്കും.













Discussion about this post