ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ സമാപന പരിപാടിയിൽ രാഹുൽ നടത്തിയ വെളിപ്പെടുത്തലിൽ കൂടുതൽ അന്വേഷണത്തിന് ഡൽഹി പോലീസ്. യാത്രയ്ക്കിടെ ഒരു സ്ത്രീ തന്നെ വന്നു കണ്ടുനവെന്നും അവർ പീഡിപ്പിക്കപ്പെട്ടുവെന്ന് വെളിപ്പെടുത്തിയെന്നും രാഹുൽ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഡൽഹി പോലീസ് രാഹുലിന്റെ വസതിയിലെത്തി.
ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടു എന്ന് അറിഞ്ഞിട്ടും അത് മറച്ചുവെയ്ക്കുന്നത് കുറ്റകരമാണ്. ജോഡോ യാത്രയ്ക്കിടെ ഇത്തരം അനുഭവങ്ങൾ അറിഞ്ഞിട്ടും രാഹുൽ പോലീസിനെ അറിയിക്കാനോ തുടർ നടപടി സ്വീകരിക്കാൻ ഇരയെ ഉപദേശിക്കാനോ തയ്യാറായില്ല. ജോഡോ യാത്രയുടെ സമാപന വേദിയിൽ രാഹുൽ ഇക്കാര്യം വെളിപ്പെടുത്തിയതിന് പിന്നാലെ എന്തുകൊണ്ട് പോലീസിൽ അറിയിച്ചില്ലെന്നും ചോദ്യം ഉയർന്നിരുന്നു.
പീഡനത്തിന് ഇരയായ സ്ത്രീയുടെ വിവരങ്ങൾ തേടിയാണ് ഡൽഹി പോലീസ് രാഹുലിന്റെ വീട്ടിലെത്തിയത്. ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കാനും കുറ്റക്കാരെ ശിക്ഷിക്കാനും സ്ത്രീയുടെ വിവരങ്ങൾ അറിയേണ്ടതുണ്ടെന്ന് ഡൽഹി പോലീസ് ചൂണ്ടിക്കാട്ടി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് രാഹുലിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ എത്തിയത്.
Discussion about this post