ഡല്‍ഹി: വിദ്യാര്‍ഥികള്‍ക്ക് പാഠഭാഗങ്ങള്‍ എത്തിക്കാനുള്ള മൊബൈല്‍ ആപ്പ്, വെബ്സൈറ്റ് പദ്ധതികള്‍ക്ക് തുടക്കമായി. പാഠഭാഗങ്ങള്‍ ലഭ്യമാകുന്ന ഇ-പാഠശാല വെബ്സൈറ്റിന്റെയും മൊബൈല്‍ ആപ്പുകളുടെയും ഉദ്ഘാടനം കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി നിര്‍വഹിച്ചു. വിദ്യാര്‍ഥികളുടെ പരീക്ഷാഭാരം ലഘൂകരിക്കാനുള്ള നടപടികള്‍ക്കും തുടക്കമായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ആപ്പുകളിലൂടെ വിദ്യാര്‍ഥികളുടെ പ്രകടനം രക്ഷിതാക്കള്‍ക്ക് വിലയിരുത്താനുമാകും. സി.ബി.എസ്.ഇ. സ്കൂളുകള്‍ക്കായി സാരാംശ് എന്ന പദ്ധതിയും തുടങ്ങി. ഇതുവഴി കുട്ടികളുടെ ഓരോ വിഷയത്തിലുമുള്ള പ്രകടനം ജില്ലയിലും സംസ്ഥാനത്തുമുള്ള മറ്റുള്ളവരുടേതുമായി താരതമ്യപ്പെടുത്തി നോക്കുകയും ചെയ്യാം.
സ്കൂളുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ശാലാസിദ്ധി എന്ന പരിപാടിക്കും തുടക്കമിട്ടു. വിദ്യാര്‍ഥികളുടെ ഹാജര്‍നില, മാര്‍ക്ക് ഷീറ്റ്, ടൈംടേബിള്‍ എന്നിവ രക്ഷിതാക്കള്‍ക്ക് അറിയാനാകും.
നേരത്തേ കേന്ദ്രീയവിദ്യാലയങ്ങളില്‍ ഈ സംവിധാനം നടപ്പാക്കിയിരുന്നു.
Discussion about this post