മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഇ-മെയിൽ സന്ദേശമാണ് ലഭിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. സൽമാൻ ഖാന്റെ സുഹൃത്തിന്റെ ഇ മെയിലിലേക്കാണ് സന്ദേശം എത്തിയത്. ഇതിൽ കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്‌ണോയുമായി അടുത്തിടെ ഒരു പ്രാദേശിക മാദ്ധ്യമം നടത്തിയ അഭിമുഖത്തിലെ പരാമർശങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. സൽമാൻ ഖാനെ വധിക്കുകയാണ് തന്റെ ജീവിതാഭിലാഷം എന്നായിരുന്നു ലോറൻസ് ബിഷ്‌ണോ അഭിമുഖത്തിൽ പറഞ്ഞത്. ഇതാണ് സന്ദേശത്തിലും പരാമർശിച്ചിട്ടുള്ളത്.
സന്ദേശം ലഭിച്ചയുടൻ സുഹൃത്ത് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സന്ദേശത്തിന്റെ ശ്രോതസ്സ് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അതേസമയം സംഭവത്തിന്റെ പശ്ചാത്തലത്തിൽ സൽമാൻ ഖാന്റെ വസതിയ്ക്ക് ചുറ്റും സുരക്ഷ ശക്തമാക്കി.
Discussion about this post