വാഷിംഗ്ടൺ: ഓസ്കർ പുരസ്കാരം നേടിയ ശേഷം ലോകത്താകമാനം ആരാധകവൃന്ദം സൃഷ്ടിച്ച് മുന്നേറുകയാണ് ആർ ആർ ആർ എന്ന രാജമൗലി ചിത്രത്തിൽ കീരവാണി സംഗീത സംവിധാനം നിർവഹിച്ച ‘നാട്ടു നാട്ടു‘ എന്ന ഗാനം. അമേരിക്കയിലെ ന്യൂ ജേഴ്സിയിലും തരംഗമായി മാറിയ നാട്ടു നാട്ടു, ടെസ്ല ഉടമസ്ഥർ വ്യത്യസ്തമായ രീതിയിൽ ആഘോഷമാക്കിയതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആകുകയാണ്.
https://twitter.com/RRRMovie/status/1637697905950863361?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1637697905950863361%7Ctwgr%5E7e8a0eb04d23add34342a3cf51f44051d645b667%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.hindustantimes.com%2Ftrending%2Ftesla-cars-blink-lights-in-sync-with-rrr-s-oscar-winning-song-naatu-naatu-101679311744544.html
നാട്ടു നാട്ടു എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ, നിരനിരയായി നിർത്തിയിട്ടിരിക്കുന്ന നൂറുകണക്കിന് ടെസ്ല കാറുകൾ, താളക്രമത്തിൽ ഹെഡ് ലൈറ്റുകളും ടെയിൽ ലാമ്പുകളും ഇൻഡിക്കേറ്ററുകളും മിന്നിക്കുന്നതിന്റെ മനോഹരവും ആവേശകരവുമായ വീഡിയോ പതിനായിരക്കണക്കിന് പേരാണ് ഏറ്റെടുത്തിരിക്കുന്നത്. ആർ ആർ ആർ സിനിമയുടെ ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിലും വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.
എല്ലാവരുടെയും സ്നേഹത്തിന് നന്ദി എന്ന തലക്കെട്ടോടെയാണ് ആർ ആർ ആർ ഔദ്യോഗിക ഹാൻഡിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ടെസ്ല സ്ഥാപകനും ട്വിറ്റർ സി ഇ ഒയുമായ ഇലോൺ മസ്കിനെയും നിരവധി പേർ വീഡിയോയിൽ ടാഗ് ചെയ്തിട്ടുണ്ട്.
Discussion about this post