ജയ്പൂർ: വിവാഹിതയായ 22 കാരിക്കൊപ്പം ഒളിച്ചോടിയ യുവാവിനോട് പ്രതികാരം ചെയ്ത് പെൺകുട്ടിയുടെ ബന്ധുക്കൾ.ഹമീദ് ഖാൻ എന്ന യുവാവിന്റെ മൂക്ക് അറുത്തുമാറ്റിയാണ് യുവതിയുടെ അച്ഛനും നാല് സഹോദരങ്ങളും പ്രതികാരം ചെയ്തത്. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് 5 പേരെയും അറസ്റ്റ് ചെയ്തു. പ്രകാശ് ഖാൻ, അജിജ് ഖാൻ, ഇഖ്ബാൽ ഖാൻ, ഹുസൈൻ, മോമിൻ, അമിൻ, ബീർബൽ ഖാൻ, സലിം എന്നിവർക്കെതിരെയാണ് കേസ്.
പർബത്സർ സ്വദേശിയായ യുവതിയെയും കൂട്ടി കഴിഞ്ഞ ജനുവരിയിലാണ് ഹമീദ് ഖാൻ ഒളിച്ചോടിയത്. തുടർന്ന് ഇരുവരും അജ്മീറിൽ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.
ഇരുവരുടെയും ഒളിത്താവളം മനസിലാക്കിയ യുവതിയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ചേർന്ന് അജ്മീറിൽ നിന്നും ഇരുവരെയും തട്ടിക്കൊണ്ട് വരികയും കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന യന്ത്രം ഉപയോഗിച്ച് യുവാവിൻറെ മൂക്ക് മുറിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ അടക്കം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
Discussion about this post