Tuesday, January 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article

ചൈത്ര മാസത്തിലെ വെളുത്ത പക്ഷ പ്രതിപദ; പ്രകൃതിപരമായും, ചരിത്രപരമായും യുഗാദിക്ക് പ്രാധാന്യമുണ്ട്

നന്ദകുമാർ കൈമൾ

by Brave India Desk
Mar 21, 2023, 05:58 pm IST
in Article
Share on FacebookTweetWhatsAppTelegram

യുഗാദി (22.03.2023)

ഹിന്ദുക്കളുടെ നവവർഷം ആരംഭിക്കുന്ന ശുഭദിനമാണ്‌ ചൈത്ര മാസത്തിലെ വെളുത്ത പക്ഷ പ്രതിപദ. (ഇക്കൊല്ലം ഇത്‌ മാർച്ച്‌ 22-നാണ്‌ വരുന്നത്‌.) ബ്രഹ്മാവിനാൽ പ്രപഞ്ചം സൃഷ്‌ടിക്കപ്പെട്ട ദിവസം എന്ന ആചരണം ഈ ദിവസത്തിൽ ഹിന്ദുക്കൾക്ക് ഉണ്ട് . അതിനാൽ ഹിന്ദുക്കൾക്ക്‌ ഈ ദിവസം വളരെയധികം പ്രാധാന്യം ഉള്ളതാണ്‌.

Stories you may like

സോമനാഥന്റെ ഇതിഹാസം നാശത്തിന്റെ കഥയല്ല, ഭാരതമാതാവിന്റെ ദശലക്ഷക്കണക്കിന് മക്കളുടെ ആത്മാഭിമാനത്തിന്റെ ഇതിഹാസം; പ്രധാനമന്ത്രി എഴുതുന്നു

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

യുഗാദിയുടെ സവിശേഷതകൾ

പുതുവർഷം പല സ്ഥലങ്ങളിൽ പല രീതിയിലാണ്‌ ആഘോഷിക്കുന്നു. ക്രൈസ്തവർ ജനുവരി 1ന്‌ ആഘോഷിക്കുന്നു. ഭാരതത്തിലെ സാന്പത്തിക വർഷം ഏപ്രിൽ 1 മുതൽ ആരംഭിക്കുന്നു. ഹിന്ദുക്കളുടെ പുതുവർഷം ചൈത്ര മാസ ശുക്ല പക്ഷ പ്രതിപദയാണ്‌. ഹിന്ദുക്കളുടെ സാന്പത്തിക വർഷം ആരംഭിക്കുന്നത്‌ ശക വർഷ കാർത്തിക മാസത്തിലെ ആദ്യത്തെ ദിവസമാണ്‌. ഏതൊരു പഞ്ചാംഗത്തിലും ഒരു വർഷത്തിൽ 12 മാസങ്ങളുണ്ട്‌ എന്നു പറയുന്നു. ഒരു വർഷത്തിൽ 12 മാസങ്ങൾ ഉണ്ടാകണം എന്ന്‌ ആദ്യമായി പറഞ്ഞത്‌ ആരാണ്‌? യഥാർഥത്തിൽ ഇക്കാര്യം നമ്മുടെ വേദങ്ങളിൽനിന്നും വന്നതാണ്‌. ’ദ്വാദശ മാസൈഃ സംവത്സരഃ’ അതായത്‌ ഒരു വർഷത്തിൽ 12 മാസങ്ങളുണ്ടാകും. വേദങ്ങളിൽനിന്നും വന്ന ജ്ഞാനമാണ്‌ ലോകം മുഴുവനും സ്വീകരിച്ചിരിക്കുന്നത്‌.

ചൈത്രമാസത്തിലെ പ്രഥമ പുതുവർഷമായി ആഘോഷിക്കുന്നതിനു പിന്നിൽ പ്രകൃതിപരമായും, ചരിത്രപരമായും, ആധ്യാത്മികപരമായും കാരണങ്ങൾ ഉണ്ട്‌ :

1. പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ : ചൈത്രമാസത്തിൽ പ്രകൃതിയിലും ഗ്രഹനിലകളിലും മാറ്റങ്ങളുണ്ടാകുന്നു. ’വസന്ത’ ഋതു ആരംഭിക്കുന്നത്‌ അന്നാണ്‌. ’ഋതുക്കളിൽ ഞാൻ വസന്ത ഋതുവാണ്‌ !’, എന്ന്‌ ശ്രീകൃഷ്‌ണ ഭഗവാൻ ശ്രീമദ്‌ഭഗവദ്‌ഗീതയിൽ പറയുന്നു. ഈ കാലാവസ്ഥയിൽ പകൃതി പ്രസന്നയായിരിക്കും. തരുലതാദികളിൽ ഇലകൾ തളിർക്കുന്നു.

2. ചരിത്രം : ശ്രീരാമൻ ബാലിയെ വധിച്ചത്‌ ഈ ദിവസമാണെന്നും പുരാണങ്ങളിൽ പറയുന്നു. അസുരന്മാരായ രാക്ഷസന്മാരെയും രാവണനെയും വധിച്ചതിനുശേഷം ശ്രീരാമൻ അയോധ്യയിലേക്ക്‌ മടങ്ങിയതും ഇതേ ദിവസം തന്നെയാണ്.

3. ആധ്യാത്മികം :
A. ബ്രഹ്മാണ്‌ഡം സൃഷ്ടിക്കപ്പെട്ട ദിനം : ഈ ദിവസം ബ്രഹ്മാവ്‌ ബ്രഹ്മാണ്ഡത്തെ സൃഷ്‌ടിക്കുകയും സത്യയുഗം ആരംഭിക്കുകയും ചെയ്‌തു. ആയതിനാൽ ഈ ദിവസത്തെ പുതുവർഷാരംഭമായി കരുതുന്നത്‌ തന്നെയാണ്‌ ഉചിതം.
B. പ്രജാപതി തരംഗങ്ങൾ ഭൂമിയിലേക്ക്‌ അധികമായി വരുന്നു : സാത്ത്വികത വർധിപ്പിക്കുന്നതിനും, ഭൂമിയുടെ ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനും, ബുദ്ധിയുടെ വികസനത്തിനും, കിണറുകളിൽ പുതിയ ഉറവകൾ വരുത്തുന്നതിനും എല്ലാം കാരണമായ പ്രജാപതി തരംഗങ്ങൾ ചൈത്ര മാസത്തിലാണ്‌ ഏറ്റവും അധികം ഭൂമിയിലേക്ക്‌ അധികമായി വരുന്നത്‌.
C. മൂന്നര ശുഭമുഹൂർത്തങ്ങളിൽ ഒന്ന്‌ : യുഗാദി, അക്ഷയ തൃതീയ, വിജയദശമി എന്നീ 3 ദിവസങ്ങളും കാർത്തിക മാസത്തിലെ പ്രഥമയുടെ പകുതി ദിവസവും ആണ്‌ മൂന്നര ശുഭമുഹൂർത്തങ്ങൾ. ഏതെങ്കിലും ശുഭകാര്യം ആരംഭിക്കുവാൻ നമുക്ക്‌ ശുഭ മുഹൂർത്തം നോക്കേണ്ടതായി വരുന്നു. എന്നാൽ ഈ മൂന്നര ദിവസങ്ങളുടെ പ്രത്യേകത എന്തെന്നാൽ ഈ ദിവസങ്ങളിൽ ഏതൊരു ശുഭകർമം ചെയ്യുവാൻ മുഹൂർത്തം നോക്കേണ്ട ആവശ്യമില്ല, കാരണം ഈ ദിവസങ്ങളിലെ ഓരോ നിമിഷവും ശുഭകരമാണ്‌.

യുഗാദി ദിവസം നാം എന്തു ചെയ്യണം ?

ചൈത്രമാസത്തിലെ പ്രഥമ ദിവസം ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ്‌ എണ്ണ തേച്ച്‌ കുളിച്ച്‌ (അഭ്യംഗ സ്നാനം) പുതിയ വസ്‌ത്രങ്ങളും ആഭരണങ്ങളും ധരിച്ച്‌ എല്ലാവരും ഭഗവാനോട്‌ പ്രാർഥിക്കുക. നിത്യപൂജയ്ക്കുശേഷം ബ്രഹ്മാണ്ഡത്തിന്റെ സൃഷ്ടികർത്താവായ ബ്രഹ്മാവിനെയും അതിനുശേഷം ചരാചരത്തിൽ വസിക്കുന്ന മഹാവിഷ്‌ണുവിനെയും പൂജിക്കുന്നു.

ബ്രഹ്മധ്വജാരോഹണം

യുഗാദി ദിവസം ബ്രഹ്മധ്വജാരോഹണം ഓരോ വീട്ടിലും നടത്തേണ്ടതാണ്‌. ശ്രീരാമന്റെ വിജയത്തിന്റെയും ആനന്ദത്തിന്റെയും പ്രതീകമായാണ്‌ ഇത്‌ നടത്തുന്നത്‌. ഈ ധ്വജം ശ്രീരാമന്റെ വിജയത്തിന്റെ പ്രതീകമായതിനാൽ ഇതിനെ വിജയധ്വജം എന്നും പറയുന്നു. വിജയധ്വജം ഉയരത്തിൽ ഉയർത്തുന്നതു പോലെയാണ്‌ ബ്രഹ്മധ്വജവും ഉയർത്തേണ്ടത്‌.

കസവുള്ള പട്ട്‌ അല്ലെങ്കിൽ പരുത്തി വസ്ത്രം, ആര്യവേപ്പിലകളുടെ കുല, മാവിലകളുടെ കുല, പുഷ്പഹാരം എന്നിവ ചേർത്ത്‌ ഒരു മുളവടിയുടെ മുകളിലുള്ള അറ്റത്ത്‌ കെട്ടുക. അതിന്റെ മുകളിൽ വെള്ളി, അല്ലെങ്കിൽ ചെന്പ്‌ കൊണ്ടുള്ള കലശം കമഴ്‌ത്തി വയ്ക്കുക. ഇതിനെയാണ്‌ ബ്രഹ്മധ്വജമെന്നു പറയുന്നത്‌. വീട്ടിന്റെ പ്രവേശന കവാടത്തിന്റെ വലതു വശത്തായി ഒരു വൃത്തിയുള്ള സ്ഥലത്ത്‌ ചാണകം മെഴുകി, അതിന്മേൽ പലക വയ്ക്കുക. അതിന്മേൽ ബ്രഹ്മധ്വജം അല്പം ചെരിച്ച്‌ നിർത്തി കെട്ടുക.

അതിനുശേഷം പലകയുടെ മുന്പിൽ ഇരുന്നുകൊണ്ട്‌, ബ്രഹ്മധ്വജത്തെ പൂജിക്കുക. വിളക്ക്‌ കൊളുത്തി, ചന്ദനത്തിരി കത്തിച്ചു വയ്ക്കുക. കുറച്ചു പുഷ്പങ്ങൾ അർപ്പിച്ച്‌ ’ബ്രഹ്മധ്വജായ നമഃ’ എന്ന മന്ത്രം ചൊല്ലുക. അതിനുശേഷം ബ്രഹ്മാവിനോട്‌ പ്രാർഥിക്കുക. നൈവേദ്യത്തിന്‌ ആര്യവേപ്പിന്റെ തളിരിലകൾ, കുതിർത്തിയ കടല പരിപ്പ്‌, ജീരകം, തേൻ, അല്പം കായം എന്നിവ ചേർത്ത മിശണ്രം സമർപ്പിക്കുകയും പിന്നീട്‌ അത്‌ എല്ലാവരും സേവിക്കുകയും ചെയ്യുക. ആര്യവേപ്പിന്‌ പ്രജാപതി തരംഗങ്ങളെ ആകിരണം ചെയ്യുവാനുള്ള കഴിവ്‌ കൂടുതലായുള്ളതിനാലാണ്‌ അന്നെ ദിവസം ആര്യവേപ്പില കഴിക്കുന്നത്‌.

സന്ധ്യക്ക്‌ സൂര്യൻ അസ്തമിക്കുന്നതിനു മുന്പ്‌ ബ്രഹ്മധ്വജം താഴ്‌ത്തേണ്ടതാണ്ട്‌. ധ്വജത്തിൽ ഉപയോഗിച്ച്‌ ചെന്പ്‌ കലശത്തിൽ ദിവസവും വെള്ളം നിറച്ച്‌ വച്ച്‌ അത്‌ കുടിക്കുക യാണെങ്കിൽ പ്രജാപതി തരംഗങ്ങൾ ശരീരത്തിന്‌ കൂടുതൽ അളവിൽ ലഭിക്കുന്നു.

യുഗാദി ദിവസം പുതുവർഷമായി ആഘോഷിക്കുന്പോൾ നമുക്ക്‌ ഈശ്വരാനുഗ്രഹം ലഭിക്കുകയും നമ്മളിൽ ഹിന്ദു ധർമത്തോടുള്ള അഭിമാനം വർധിക്കുകയും ചെയ്യുന്നു.

ഹിന്ദു സംസ്കാരം നിലനിർത്താൻ ഇവ ചെയ്യുവിൻ !

1. ഗ്രീറ്റിംഗ്‌ കാർഡ്‌, ലഘുസന്ദേശങ്ങൾ മുതലായവയിലൂടെ ബന്ധുക്കൾക്കും സുഹൃത്തുകൾക്കും ഈ ദിവസം ശുഭാശംസകൾ നൽകുക.

2. ഹസ്തദാനം (ഷേക്ക്‌ഹാന്റ്‌) ചെയ്‌ത്‌ ആശംസകൾ നൽകാതെ ഹൈന്ദവ സംസ്കാരം അനുസരിച്ച്‌ കൈ കൂപ്പി നമസ്കരിച്ചു കൊണ്ട് ’പുതുവത്സരാശംസകൾ’ എന്ന്‌ മാതൃഭാഷയിൽ ആശംസകൾ നേരുക.

ഈ ശുഭകരമായ അവസരത്തിൽ, ഹിന്ദു ധർമത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കി അവയെ ആചരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യും എന്ന പ്രതിജ്ഞ നമുക്ക്‌ എടുക്കാം.

യുഗാദി ദിനത്തിൽ ചെയ്യേണ്ട പ്രാർഥന

’ദൈവമേ, അങ്ങയുടെ അനുഗ്രഹം ലഭിക്കാനും ഈ പുണ്യ ദിനത്തിൽ പ്രപഞ്ചത്തിൽ നിന്നും പ്രക്ഷേപിക്കപ്പെടുന്ന സാത്ത്വിക തരംഗങ്ങൾ പരമാവധി ആഗിരണം ചെയ്യുവാനും എനിക്കു ശക്തി നൽകണേ. എനിക്ക്‌ അതിനുള്ള കഴിവ്‌ ഇല്ല. ഞാൻ എന്നെ സന്പൂർണ്ണമായും അങ്ങയുടെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു.’

എല്ലാവർക്കും യുഗാദി ദിന ആശംസകൾ !

 

Tags: YUGADI
ShareTweetSendShare

Latest stories from this section

മധുരം വിളമ്പി അറുപതിലേക്ക് ; കൊച്ചിയുടെ ആഘോഷങ്ങളിൽ രുചി നിറച്ച ബേക്കറി ബി

മധുരം വിളമ്പി അറുപതിലേക്ക് ; കൊച്ചിയുടെ ആഘോഷങ്ങളിൽ രുചി നിറച്ച ബേക്കറി ബി

പുഷ്പനെ അറിയാം‌ പക്ഷേ രവതയെ അറിയില്ല ; എം.വി ഗോവിന്ദന് അൽഷിമെഴ്സ് പിടിച്ചപ്പോൾ

പുഷ്പനെ അറിയാം‌ പക്ഷേ രവതയെ അറിയില്ല ; എം.വി ഗോവിന്ദന് അൽഷിമെഴ്സ് പിടിച്ചപ്പോൾ

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

Discussion about this post

Latest News

“പാകിസ്താൻ പിഴവ് വരുത്തിയിരുന്നെങ്കിൽ കളി മാറിയേനെ”; ഇന്ത്യൻ സൈന്യം കറാച്ചി വരെ എത്തുമായിരുന്നു; ആർമി ചീഫ്!

“പാകിസ്താൻ പിഴവ് വരുത്തിയിരുന്നെങ്കിൽ കളി മാറിയേനെ”; ഇന്ത്യൻ സൈന്യം കറാച്ചി വരെ എത്തുമായിരുന്നു; ആർമി ചീഫ്!

വിസയില്ലാതെ ജർമ്മനി കടക്കാം; മോദി-മെർസ് കൂടിക്കാഴ്ചയിൽ ഭാരതത്തിന് വമ്പൻ നേട്ടം!

വിസയില്ലാതെ ജർമ്മനി കടക്കാം; മോദി-മെർസ് കൂടിക്കാഴ്ചയിൽ ഭാരതത്തിന് വമ്പൻ നേട്ടം!

ട്വിസ്റ്റ്‌! ബംഗാളിലെ ബി‌എൽ‌ഒ ആത്മഹത്യയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ട്വിസ്റ്റ്‌! ബംഗാളിലെ ബി‌എൽ‌ഒ ആത്മഹത്യയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ഗ്രീൻലാൻഡിനെ 51-ാമത്തെ സംസ്ഥാനമാക്കാൻ നീക്കവുമായി യുഎസ് ; പ്രതിനിധി സഭയിൽ ബിൽ അവതരിപ്പിച്ച് റിപ്പബ്ലിക്കൻ പാർട്ടി

ഗ്രീൻലാൻഡിനെ 51-ാമത്തെ സംസ്ഥാനമാക്കാൻ നീക്കവുമായി യുഎസ് ; പ്രതിനിധി സഭയിൽ ബിൽ അവതരിപ്പിച്ച് റിപ്പബ്ലിക്കൻ പാർട്ടി

പശ്ചിമ ബംഗാളിൽ നിപ ; 2 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു ; ജാഗതാ നിർദേശം

പശ്ചിമ ബംഗാളിൽ നിപ ; 2 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു ; ജാഗതാ നിർദേശം

ഇറാനിലുള്ള അമേരിക്കൻ പൗരന്മാർ ഉടൻ രാജ്യം വിടണം ; കരമാർഗ്ഗം അർമേനിയയിലേക്കോ തുർക്കിയിലേക്കോ കടക്കണം ; മുന്നറിയിപ്പ് പുറപ്പെടുവിച്ച് യുഎസ്

ഇറാനിലുള്ള അമേരിക്കൻ പൗരന്മാർ ഉടൻ രാജ്യം വിടണം ; കരമാർഗ്ഗം അർമേനിയയിലേക്കോ തുർക്കിയിലേക്കോ കടക്കണം ; മുന്നറിയിപ്പ് പുറപ്പെടുവിച്ച് യുഎസ്

മഡുറോയ്ക്ക് പിന്നാലെ കൊളംബിയയും മെക്സിക്കോയും? ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് ട്രംപിന്റെ ‘കൊലവിളി’

ഇറാനെ ശ്വാസം മുട്ടിക്കാൻ ട്രംപ്; ലോകരാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പ്

അമേരിക്കക്ക് ‘ടാറ്റ’; യൂറോപ്പിനെ കൈപ്പിടിയിലൊതുക്കാൻ ഇന്ത്യ, കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം

അമേരിക്കക്ക് ‘ടാറ്റ’; യൂറോപ്പിനെ കൈപ്പിടിയിലൊതുക്കാൻ ഇന്ത്യ, കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies