തിരുവനന്തപുരം: തനിക്ക് എതിരായി സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന ട്രോളുകളിൽ വലിയ സന്തോഷമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രതിപക്ഷ പ്രതിഷേധത്തിന് എതിരെ കഴിഞ്ഞ ദിവസം മന്ത്രി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ നിരവധി ട്രോളുകൾ ഉയർന്നത്.
കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റ് അവതരണം തടയുന്നതിനായി ഡെസ്‌കിൽ കയറി നിന്ന് പ്രതിഷേധിച്ച ആളായിരുന്നു വി ശിവൻകുട്ടി. ഇത് ബന്ധപ്പെടുത്തിയായിരുന്നു ട്രോളുകൾ അധികവും.
ട്രോൾ ഇടുന്നവർ അല്ല കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ട്രോൾ നന്നായി ആസ്വദിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തനിക്കെതിരായ ട്രോളുകളിൽ വലിയ സന്തോഷമുണ്ട് എന്നും ഇനിയും ട്രോളുകൾ വരട്ടെ എന്നാണ് തനിക്ക് പറയാനുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post