ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട മൂഹൂർത്തമായാണ് പലരും വിവാഹദിനത്തെ കണക്കാക്കുന്നത്. അത് കൊണ്ടുതന്നെ വളരെ ചെലവേറിയതാണ് വിവാഹചടങ്ങുകളും. പലരും സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും വിവാഹത്തിനായി ചിലവഴിക്കുമ്പോൾ ചിലർ ചെലവ് ചുരുക്കി ചടങ്ങുകൾ നടത്തുന്നു.
ഇത്തരത്തിൽ ചെലവ് ചുരുക്കി വിവാഹചടങ്ങുകൾ നടത്താൻ തീരുമാനിച്ച യുവതിയും പങ്കാളിയും ഇപ്പോൾ ട്രോളുകൾക്ക് കാരണമായിരിക്കുകയാണ്. വധുവും പങ്കാളിയും വിവാഹവിരുന്നിന് എത്തുന്ന അതിഥികൾക്ക് മദ്യം ഒഴിവാക്കി വെറും വെള്ളം മാത്രം നൽകാൻ തീരുമാനിച്ചതാണ് ഇതിന് കാരണം.
മദ്യമോ മറ്റ് ലഹരി പാനീയങ്ങളോ നൽകേണ്ടതില്ലെന്നും അതിലൂടെ വലിയ തുക ലാഭിക്കാമെന്നും ദമ്പതിമാർ കരുതി. തന്റെ തീരുമാനം തങ്ങളുടെ പല അതിഥികളെയും അസ്വസ്ഥരാക്കിയെന്ന് വധു പറയുന്നു. പലരും അറുപിശുക്കിയെന്നാണ് യുവതിയെ പരിഹസിച്ചത്.
Discussion about this post