മുസഫറാബാദ്; ജമ്മുകശ്മീരിനെ ആക്രമിക്കുന്നതിന് പാക് അധീന കശ്മീരിലെ ജനങ്ങളുടെ പിന്തുണ തേടി ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീൻ. പാക് അധീന കശ്മീരിലെ എല്ലാ വീടുകളും ജമ്മുകശ്മീരിനെ ആക്രമിക്കാനുള്ള ശ്രമത്തെ പിന്തുണയ്ക്കണമെന്നാണ് ഹിസ്ബുൾ മുജാഹിദ്ദീൻ ആവശ്യപ്പെട്ടത്.
എല്ലാ വീടുകളിൽ നിന്നും ഒരംഗമെങ്കിലും ആയുധമെടുത്ത് നിയന്ത്രണരേഖ കടക്കണമെന്നും ഭീകരസംഘടനയുടെ നിർദ്ദേശമുണ്ട്. രഹസ്യാന്വേഷണ ഏജൻസിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തിയത്.
പാക് അധീന കശ്മീരിൽ നിന്ന് സംഘടനയിലേക്കായി വ്യാപകമായി റിക്രൂച്ച്‌മെന്റ് നടത്തുകയും പണം ശേഖരിക്കുകയും ഇപ്പോൾ പതിവാക്കിയിരിക്കുകയാണ്. നിയന്ത്രണ രേഖയിൽ ആക്രമണം നടത്താൻ ജാഗ്രതയോടെ പദ്ധതികൾ ആസൂത്രണം നടത്തണമെന്നാണ് ഹിസ്ബുൾ മുജാഹിദ്ദീൻ അംഗങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
Discussion about this post