ന്യൂഡൽഹി: റംസാൻ വ്രതാരംഭത്തിന് പിന്നാലെ എല്ലാ വിശ്വാസികൾക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റംസാൻ വ്രതാരംഭത്തിന്റെ രണ്ടാം ദിനമാണ് ഇന്ന്.
എല്ലാ വിശ്വാസികൾക്കും റംസാൻ ആശംസകൾ നേരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ സമൂഹത്തിൽ കൂടുതൽ ഐക്യവും സാഹോദര്യവും ഉണ്ടാക്കാൻ ഈ പുണ്യമാസത്തിൽ കഴിയട്ടെ. പാവങ്ങളെ സഹായിക്കുന്നതിന്റെ പ്രാധാന്യം വിളിച്ചോതുന്ന മാസമാകട്ടെ ഇതെന്നും പ്രധാനമന്ത്രി ആശംസിച്ചു.
ഇന്നലെ മുതലായിരുന്നു രാജ്യത്ത് റംസാൻ വ്രതം ആരംഭിച്ചത്. ഏപ്രിൽ 21 നാണ് റംസാൻ. അതേസമയം പ്രധാനമന്ത്രിയുടെ ആശംസയ്ക്ക് താഴെ നിരവധി പേരാണ് തിരികെ ആശംസകൾ അറിയിച്ചത്.
Discussion about this post