ലണ്ടൻ: കർണാടക സംഗീതജ്ഞയും ഗായികയുമായ ബോംബെ ജയശ്രീയെ മസ്തിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇംഗ്ലണ്ടിലെ ലിവർപൂൾ സർവകലാശാലയിൽ സംഗീത കച്ചേരി അവതരിപ്പിക്കാൻ എത്തിയതായിരുന്നു ബോംബെ ജയശ്രീ. അവിടെ വെച്ച് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയിലെത്തിച്ച ബോംബെ ജയശ്രീയെ അടിയന്ത്രിമായി താക്കോൽദ്വാര ശസ്ത്രക്രിയക്ക് വിധേയയാക്കി. നിലവിൽ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ആരോഗ്യസ്ഥിതി മെച്ചമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് ഡോക്ടർമാർ അറിയിച്ചു.
Discussion about this post