ന്യൂഡൽഹി; അപകീർത്തിക്കേസിൽ ശിക്ഷ ലഭിച്ചതോടെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകാൻ മുഴുവൻ കോൺഗ്രസ് ജനപ്രതിനിധികളും രാജിവെയ്ക്കണമെന്ന് ദി കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രി. രാഹുലിന് വേണ്ടിയുളള പ്രതിപക്ഷ പ്രതിഷേധത്തെ ട്രോളിയാണ് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഏറ്റവും നല്ല ഒരു ആശയം പറയാമെന്ന മുഖവുരയോടെ വിവേക് അഗ്നിഹോത്രി ട്വിറ്ററിലൂടെ പ്രതികരിച്ചത്.
കോൺഗ്രസിന്റെ എല്ലാ എംപിമാരും എംഎൽഎമാരും രാജിവെയ്ക്കണം. പിന്നാലെ മറ്റ് പ്രതിപക്ഷ പാർട്ടി ജനപ്രതിനിധികൾക്കും ആ പ്രതിഷേധത്തിൽ പങ്കാളികളാകാം. അങ്ങനെ രാജ്യത്ത് ജനാധിപത്യത്തിന് അന്ത്യമായി എന്ന് വാദിക്കുന്നവരുടെ വ്യക്തിത്വ പരിശോധന കൂടിയാകുമെന്നും വിവേക് അഗ്നിഹോത്രി പരിഹസിച്ചു.
IDEA:
What if all MPs & MLAs of Congress en masse resign in solidarity to @RahulGandhi to prove the point democracy is indeed dead.
And then all opposition parties join in the resignation movement.
This would be a good character test of all those who say democracy is dead.
— Vivek Ranjan Agnihotri (@vivekagnihotri) March 24, 2023
ഭരണഘടനയും നിയമസംവിധാനങ്ങളും പ്രവർത്തിക്കുമ്പോൾ ജനാധിപത്യം മരിക്കും. അർബൻ നക്‌സൽസ് ഭരണ സംവിധാനം ഓടിക്കുമ്പോൾ മാത്രമാണ് ജനാധിപത്യം പുലരുന്നതെന്നും വിവേക് അഗ്നിഹോത്രി പരിഹസിച്ചു.
2019 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോദി സമുദായത്തെ അപമാനിച്ചതിന് നൽകിയ പരാതിയിൽ സൂററ്റ് കോടതി കഴിഞ്ഞ ദിവസം രാഹുലിന് രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ അനുസരിച്ച് രണ്ട് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിച്ചാൽ ആ എംപിയുടെ പാർലമെന്റംഗത്വം അപ്പോൾ തന്നെ അസാധുവാകും. ഇതനുസരിച്ച് രാഹുലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് ഇന്ന് ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് രാജ്യവ്യാപകമായ പ്രതിഷേധം ആരംഭിച്ചത്.
ഇടതുപാർട്ടികൾ ഉൾപ്പെടെയുളള പ്രതിപക്ഷ പാർട്ടികളും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് ജനാധിപത്യം മരിക്കുകയാണെന്ന പതിവു പല്ലവിയോടെയാണ് പല ഇടത് നേതാക്കളും രാഹുലിന് പിന്തുണ പ്രഖ്യാപിച്ചതായി വ്യക്തമാക്കുന്നത്.
Discussion about this post