ഇടുക്കി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ച് എംഎം മണി എംഎൽഎ. എന്ത് വൃത്തികേടും ചെയ്യുന്ന ആളാണ് പ്രധാനമന്ത്രിയെന്ന് മണി പറഞ്ഞു. അപകീർത്തിപ്പെടുത്തിയ കേസിൽ രാഹുൽ ഗാന്ധിയെ തടവിന് ശിക്ഷിക്കുകയും ഇതിന് പിന്നാലെ ലോക്‌സഭാ അംഗത്വം അസാധുവാക്കുകയും ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു മണി.
വിമർശിച്ചതിന്റെ പേരിൽ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവ് രാഹുൽ ഗാന്ധിയെ ശിക്ഷിച്ചിരിക്കുകയാണ്. ഇതിലും വലിയ വിമർശനം പ്രധാനമന്ത്രി കേൾക്കാൻ ബാധ്യസ്ഥനാണ്. വലിയ കൊള്ളരുതായ്മ ചെയ്ത ഭരണാധികാരിയാണ് പ്രധാനമന്ത്രി. അതുകൊണ്ട് വിമർശനം കേൾക്കണം.
രാജ്യം വലിയ കുഴപ്പത്തിലാണ്. രാഹുൽ ഗാന്ധിയെ ശിക്ഷിച്ച നടപടി ന്യായീകരിക്കാൻ കഴിയുന്നതല്ല. ഇതിനെതിരെ പ്രതിഷേധിക്കണം. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ട സാഹചര്യമാണ് ഉള്ളത്. രാഹുലിനെതിരെ സ്വീകരിച്ച നടപടി ജനാധിപത്യ വിരുദ്ധമാണെന്നും മണി വ്യക്തമാക്കി.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ആയിരക്കണക്കിന് മുസ്ലീങ്ങളെ കശാപ്പ് ചെയ്യാൻ കൂട്ടുനിന്നയാളാണ് നരേന്ദ്ര മോദി. പ്രതികളെ ജയിൽ മോചിതരാക്കി. കുറ്റം ചെയ്ത് കോടതി ശിക്ഷിച്ചവരെ വെറുതെ വിടാൻ സർക്കാരിന് അധികാരമുണ്ടോ?. അങ്ങനെയാണെങ്കിൽ തങ്ങളുടെ ആൾക്കാരെയെല്ലാം ശിക്ഷിച്ചിട്ടുണ്ടല്ലോ?. ഇവരെയൊക്കെ പിണറായി സർക്കാർ വെറുതെവിട്ടാൽ എങ്ങനെയിരിക്കും. അങ്ങനെ ചെയ്യാൻ പാടുണ്ടോ?.
എന്ത് വൃത്തികേടും ചെയ്യുന്ന പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെയൊരു പാർട്ടിയും, അദ്ദേഹത്തിന്റെ കാളീകൂളി സംഘമായ ഒരു ആർഎസ്എസ്എസ്സും. എന്ത് വൃത്തികേടും ചെയ്യാൻ മടിക്കാത്തവരാണ് ഇവർ. മഹാത്മാ ഗാന്ധിയെ കൊന്നത് ന്യായീകരിക്കുന്ന കള്ളപ്പരിശകളല്ലേ ബിജെപിയും ആർഎസ്എസും. ഇവരിൽ നിന്നും കൂടുതലായി എന്ത് പ്രതീക്ഷിക്കാനാണ്. എന്ത് പ്രശ്‌നമുണ്ടെങ്കിലും ഗാന്ധിജിയെ കൊല്ലാൻ നമുക്ക് തനിക്ക് പറയാൻ പറ്റില്ല. അദ്ദേഹം രാജ്യത്തിന് വലിയ സംഭാവനയാണ് ചെയ്തിരിക്കുന്നത്. നമുക്ക് സ്വാതന്ത്ര്യം വാങ്ങിത്തന്നു. മക്കളെ പ്രധാനമന്ത്രി ആക്കുന്നതിനാണോ നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. മോഹൻ ഭാഗവത് ആണ് മോദിയുടെ നേതാവാണെന്നും മണി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി എന്നും പ്രധാന്യം നൽകുന്നത് സവർണർക്കാണ്. രാജ്യത്തെ ക്രിസ്ത്യാനികളെ ഇപ്പോൾ പ്രധാനമന്ത്രിയുടെ പാർട്ടി കൊന്നുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് പേരെ മതം മാറ്റി. മാർപ്പാപ്പയെ അവിടെ പോയി അയാൾ കെട്ടിപ്പിടിക്കും. ഇവിടെ അനുയായികളെ ഇവിടെ കൊലപ്പെടുത്തും. ഇയാളെ എങ്ങനെ വിമർശിക്കാതെ ഇരിക്കാനാണ്. രാഹുൽ ഗാന്ധി ഇത്രേം രൂക്ഷമായി വിമർശിച്ചിട്ടുണ്ടാകില്ല. വേണമെങ്കിൽ തന്നെയും ശിക്ഷിക്കട്ടെയെന്നും മണി വെല്ലുവിളിച്ചു.
രാജ്യത്തെ മോദി കൊള്ളയടിക്കുകയാണ്. ഏഴ് സംവത്സരങ്ങൾ ഇയാൾ പോരാടി എന്നാണ് പറയുന്നത്. എന്താണ് ഇയാൾ ഉണ്ടാക്കിയത്. ഏറ്റവും വലിയ രാജ്യദ്രോഹികളാണ്. രാജ്യം മുഴുവൻ ഇവർ വിറ്റ് തുലയ്ക്കും. എന്നിട്ട് മോദി കമ്മീഷൻ അടിക്കുകയാണെന്നും മണി പറഞ്ഞു.
Discussion about this post