ഇടുക്കി: അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിനിടെ ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. പെരിയകനാൽ എസ്റ്റേറ്റ് ഭാഗത്ത് നിർത്തിയിട്ടിരുന്ന ജീപ്പ് കാട്ടാന ആക്രമിച്ചു. അരിക്കൊമ്പൻ തന്നെയാണ് ആക്രമണം നടത്തിയത് എന്നാണ് നിഗമനം.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. നാലംഗ സംഘമാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ആന ജീപ്പ് ലക്ഷ്യമായി വരുന്നത് കണ്ടതോടെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. വാഹനം മറച്ചിടാൻ ആയിരുന്നു ആനയുടെ ശ്രമം. എന്നാൽ ഇതിരെ വന്ന വാഹനങ്ങളുടെ ലൈറ്റ് കണ്ട് ഭയന്നതോടെ ആക്രമണം മതിയാക്കി പോകുകയായിരുന്നു.
അതേസമയം മിഷൻ അരിക്കൊമ്പന്റെ ഭാഗമായുള്ള മോക് ഡ്രിൽ ബുധനാഴ്ച നടക്കും. കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചാൽ ഉടൻ തന്നെ ആനയെ പിടികൂടി കൂട്ടിലടയ്ക്കാൻ ആണ് വനംവകുപ്പിന്റെ തീരുമാനം. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.












