Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പോലീസ് ക്രിമിനലുകൾ കാട്ടാളന്മാരെ പോലെ അഴിഞ്ഞാടുകയാണ്; പിണറായി വിജയൻ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

by Brave India Desk
Mar 26, 2023, 05:04 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്ത് പോലീസ് ക്രിമിനലുകൾ അഴിഞ്ഞാടുകയാണ്. നാഥനില്ലാത്ത കളരിയാണ് ആഭ്യന്തരവകുപ്പെന്നും  അദ്ദേഹം കുറ്റപ്പെടുത്തി. ക്രമസമാധാനം തകർക്കുന്നത് പോലീസ് തന്നെയാണ്. കേരളത്തിൽ പോലീസ് രാജാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷൻ കസ്റ്റഡി മരണം. പോലീസ് കസ്റ്റഡിയിൽ മനോഹരൻ എന്ന യുവാവ് മരണപ്പെട്ട സംഭവത്തിൽ ഉത്തരവാദികളായ സിഐക്കും പോലീസുകാർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പോലീസ് എന്നത് തനിക്ക് സുരക്ഷ തരാനുള്ള സംവിധാനം മാത്രമായാണ് പിണറായി വിജയൻ കരുതുന്നത്. വാഹനപരിശോധനയ്ക്കിടെ സിഐ മനോഹരനെ മർദ്ദിച്ചത് ഗുരുതരമായ കുറ്റകൃത്യമാണ്. പിണറായി ഭരണത്തിൽ സംസ്ഥാനത്തെ പോലീസ് കാട്ടാളൻമാരെ പോലെ പ്രവർത്തിക്കുകയാണ്. കേരളത്തിലെ പോലീസ് ഓഫീസർമാരിൽ നിരവധിപേർ ക്രിമിനലുകളാണെന്ന ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും പിണറായി സർക്കാർ ഇത്തരക്കാരെ സഹായിക്കുന്നതിന്റെ ദുരന്തഫലമാണ് തൃപ്പൂണിത്തുറയിലുണ്ടായിരിക്കുന്നതെന്ന്അദ്ദേഹം കുറ്റപ്പെടുത്തി.

Stories you may like

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

പോക്കറ്റിൽ കയ്യിട്ടുവെന്ന പേരിൽ യുവാവിനെ മർദ്ദിച്ച തൃപ്പൂണിത്തുറ സിഐ ഭരണകക്ഷിയുടെ പ്രിയപ്പെട്ടവനായത് കൊണ്ടാണ് ഇങ്ങനെ അഴിഞ്ഞാടുന്നതെന്ന് വ്യക്തമാണ്.  യാത്രക്കാരെയും പൊതുജനങ്ങളെയും തല്ലാനും പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയിടാനും പിണറായി വിജയൻ നിർദ്ദേശിച്ചതാണോയെന്ന് ഡിജിപി വ്യക്തമാക്കണമെന്ന് സുരേന്ദ്രൻ പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ പീഡനത്തിന് ഇരയായ യുവതിയുടെ മൊഴി മാറ്റാൻ ശ്രമിച്ച കേസിൽ പ്രതികളെ പിടികൂടാൻ സാധിക്കാത്ത പോലീസാണ് വഴിയാത്രക്കാരെ തല്ലിക്കൊല്ലുന്നത്. മെഡിക്കൽകോളേജിലെ സിപിഎം അനുകൂല സംഘടനയുടെ നേതാവായ പ്രതിയെ രക്ഷിക്കാൻ സിപിഎം നേതാക്കൾ ശ്രമിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചയാളെ രക്ഷിക്കാൻ ശ്രമിച്ച നഴ്‌സിംഗ് അസിസ്റ്റൻഡ് ഉൾപ്പെടെയുള്ള പ്രതികളെ കാണാനില്ലെന്നാണ് പോലീസ് പറയുന്നത്. എൻജിഒ യൂണിയൻ നേതാക്കളാണ് പ്രതികൾ എന്നതാണ് പോലീസിന്റെ അലസതയ്ക്ക് കാരണമെന്ന് അദ്ദേഹം വിമർശിച്ചു.

തിരുവനന്തപുരം പാറ്റൂരിൽ വീട്ടമ്മയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിയെ ഇതുവരെ കണ്ടുപിടിക്കാൻ പോലീസിന് സാധിച്ചിട്ടില്ല. അതിക്രമത്തിൽ പരിക്കേറ്റ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് പോലീസിനെ അറിയിച്ച പെൺകുട്ടിയോട് സ്റ്റേഷനിലെത്തി മൊഴി രേഖപ്പെടുത്തണമെന്ന മനുഷ്യത്വമില്ലാത്ത സമീപനമാണ് പോലീസ് സ്വീകരിച്ചത്. അക്രമം നടന്ന് അരമണിക്കൂറിനുള്ളിലെങ്കിലും പോലീസ് എത്തിയിരുന്നെങ്കിൽ പ്രതിയെ അറസ്റ്റ് ചെയ്യാമായിരുന്നുവെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

Tags: policek.surendranpinarai vijayan
Share1
Tweet
Send
Share

Latest stories from this section

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ബംഗ്ലാദേശ് ഭീകര ശൃംഖല വെളിച്ചത്ത്’: കേരളം അടക്കം 3 സംസ്ഥാനങ്ങളിൽ എൻഐഎ മിന്നൽ റെയ്ഡ്!

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

തദ്ദേശ ഉപതിരഞ്ഞെടുപ്പ് :യുഡിഎഫിന് തിരിച്ചടി’: സിറ്റിംഗ് സീറ്റുകൾ നഷ്ടമായി, എൽഡിഎഫിന് നേട്ടം; കിഴക്കമ്പലത്ത് ട്വന്റി20

തദ്ദേശ ഉപതിരഞ്ഞെടുപ്പ് :യുഡിഎഫിന് തിരിച്ചടി’: സിറ്റിംഗ് സീറ്റുകൾ നഷ്ടമായി, എൽഡിഎഫിന് നേട്ടം; കിഴക്കമ്പലത്ത് ട്വന്റി20

Latest News

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

സർജിക്കൽ സ്‌ട്രൈക്ക് യഥാർത്ഥത്തിൽ നടന്നോ?ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയുടെ ആധികാരികതയെ ചോദ്യം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ശിവൻ ദരിദ്രരുടെ ദൈവമാണ്, ശ്രീരാമൻ പണക്കാരുടെയും ; വിവാദ പരാമർശവുമായി രേവന്ത് റെഡ്ഡി ; കടുത്ത വിമർശനവുമായി ബിജെപി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ

തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies