കൊൽക്കത്ത: മുഖ്യമന്ത്രി മമതാ ബാനർജി ദൈവമാണെന്ന് ബംഗാൾ കൃഷി മന്ത്രി ശോഭൻദേബ് ഉധോപാദ്ധ്യായ. അതുകൊണ്ടുതന്നെ മമത ബാനർജി തെറ്റ് ചെയ്യില്ല. തനിക്ക് കള്ളനാകാം. എന്നാൽ മമതയ്ക്ക് അതിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സ്‌കൂളുകളിൽ നടന്ന നിയമനങ്ങളിൽ ഉയർന്ന അഴിമതി ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
തങ്ങൾ നിത്യവും പ്രാർത്ഥിക്കുന്ന ദൈവമാണ് മമത ബാനർജി. ദൈവത്തെ നിത്യവും സേവിക്കുന്ന പൂജാരിയ്ക്ക് കള്ളത്തരം ചെയ്യാം. എന്നാൽ ദൈവത്തിന് അത് കഴിയില്ല. അതുപോലെ തനിക്ക് വേണമെങ്കിൽ കള്ളനാകാം. എന്നാൽ മമതയ്ക്ക് അതിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സർക്കാർ ഭരിക്കുമ്പോൾ വിദ്യാഭ്യാസ മേഖലയിൽ വ്യാപക അഴിമതി നടന്നിരുന്നു. ഇതെല്ലാം തങ്ങളുടെ സർക്കാർ അന്വേഷിച്ചുവരികയാണ്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. ഇടത് പക്ഷം ഭരിക്കുമ്പോൾ 50 ശതമാനം മാർക്ക് പോലും ഇല്ലാത്തയാളെ ഒരു സർക്കാർ സർവ്വകലാശാലയിൽ അദ്ധ്യാപകനായി നിയമിച്ചു. ഇതെല്ലാം പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നോർത്ത് 24 പർഗനാസ് ജില്ലയിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു ചധോപാദ്ധ്യായയുടെ പ്രതികരണം. അതേസമയം പൂജാരിമാരെക്കുറിച്ച് നടത്തിയ പരാമർശം വിവാദമായി.
Discussion about this post