കാബൂൾ: കഴിഞ്ഞയാഴ്ച ഭൂകമ്പം നാശം വിതച്ച അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം. ടാക്കർ പ്രവിശ്യയിലെ ഫാർഖർ ജില്ലയിലായിരുന്നു ഭൂചലനം. ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 4.2 രേഖപ്പെടുത്തി.
ഭൂചലനത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
കഴിഞ്ഞ ചൊവ്വാഴ്ച അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും അനവധി പേർക്ക് പരിക്കേൽക്കുകയും കെട്ടിടങ്ങൾ തകരുകയും ചെയ്തിരുന്നു, പാകിസ്താനിലും നാശം വിതച്ച ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടിരുന്നു.
Discussion about this post