ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട നടപടിയിൽ പ്രതിഷേധം സംഘടിപ്പിക്കാൻ കോൺഗ്രസ് ഹൈക്കാമാൻറ് തീരുമാനം. വൈകുന്നരം ആരംഭിക്കുന്ന പ്രതിഷേധം ഒരുമാസക്കാലം നീണ്ടുനിൽക്കുമെന്നാണ് സൂചന.
ഒരുമാസം നീളുന്ന പ്രതിഷേധപരിപാടികളിൽ കോണ്‍ഗ്രസ് അധ്യക്ഷനും പ്രവര്‍ത്തകസമിതി അംഗങ്ങളും ഉള്‍പ്പെടെ പങ്കെടുക്കും. നാളെ ഡിസിസികളുടെ നേതൃത്വത്തില്‍ പിന്നാക്ക വിഭാഗങ്ങള്‍ പ്രതിഷേധിക്കും. ഏപ്രില്‍ എട്ടുവരെ ജയ് ഭാരത് സത്യഗ്രഹസമരം നടക്കും.
അയോഗ്യനാക്കപ്പെട്ട കോടതി നടപടിക്കെതിരെ സുപ്രിം കോടതിയിൽ അപ്പീൽ പോകാനും കോൺഗ്രസിന് തീരുമാനമില്ല. നേരത്തെയും ഇത്തരം അപമാന പരാമർശങ്ങളിൽ മാപ്പു ചോദിച്ചാണ് രാഹുൽ ഗാന്ധി കോടതിയിൽ നിന്ന് തടിയൂരിയത്. എങ്കിലും രാഹുൽഗാന്ധിയുടെ നേരത്തെയുള്ള പരാമർശങ്ങളെല്ലാം തന്നെ അദ്ദേഹത്തിൻറെ ക്രിമിനിൽ കേസ് റെക്കോർഡുകളിൽ വിലയിരുത്തപ്പെടും. ഇക്കാര്യം ചൂണ്ടിക്കാട്ടിയാൽ സുപ്രിംകോടതിയിലും രാഹുലിന് പിടിച്ചുനിൽക്കാനാവില്ലെന്നാണ് നിയമകാര്യ വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നത്. ഇത്തരം നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് അപ്പീൽ നൽകാതെ മാറിനിൽക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്.
അതേസമയം ഇരവാദം കളിച്ച് രാഹുലിനെ വീണ്ടും പ്രതിപക്ഷ നേതാവായി ഉയർത്തിക്കാട്ടാനും ഈ സംഭവത്തിലൂടെ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. എന്നാൽ കോൺഗ്രസിൻറെ ഈ ഇരട്ടത്താപ്പിനെതിരെ തൃൺമൂൽ കോൺഗ്രസുൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപണം ഉയർത്തി കഴിഞ്ഞു.
അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ രാഹുൽ ഗാന്ധിയോട് ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് അയച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെ രാഹുലിന് സ്വന്തം വീട് നൽകാമെന്ന് അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാഹുലിന് അമ്മയോടൊപ്പം പോയി താമസിക്കാമെന്നും അതല്ലെങ്കിൽ താൻ വീട് ഒഴിഞ്ഞുകൊടുക്കാമെന്നുമായിരുന്നു ഖാർഗെയുടെ പ്രസ്താവന.
Discussion about this post