ബംഗളൂരു: തിരഞ്ഞെടുപ്പ് റാലിക്കിടെ ആളുകൾക്ക് നേരെ പണമെറിഞ്ഞ് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാർ. മാണ്ഡ്യയിലെ ബേവിനഹള്ളിക്ക് സമീപം നടന്ന രഥഘോഷയാത്രയ്ക്കിടെയാണ് ആളുകൾക്ക് നേരെ ശിവകുമാർ നോട്ടുകൾ എറിയുന്നത്. ഇതിന്റെ വീഡിയോ അടക്കം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബസിന് മുകളിൽ നിന്ന് കൊണ്ട് ആളുകളെ അഭിവാദ്യം ചെയ്യുന്ന ശിവകുമാർ ഇടയ്ക്കിടെ ആളുകൾക്ക് നേരെ നോട്ടുകൾ എറിയുകയാണ് ചെയ്യുന്നത്. നോട്ടുകൾ എടുക്കാൻ ഇയാൾ ഇടയ്ക്കിടെ കുനിഞ്ഞ് നിവരുന്നതും കാണാം. വിഷയത്തിൽ ശിവകുമാറിനെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്.
കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത മുഖ്യമന്ത്രി സ്ഥാനാർത്ഥികളിൽ ഒരാളാണ് ശിവകുമാർ. മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അവകാശവാദം ഇരുവരും തമ്മിലുള്ള ചേരിതിരിവിന് വരെ കാരണമായിരുന്നു. കർണാടകയിലെ തിരഞ്ഞെടുപ്പ് തിയതി തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും.
Discussion about this post