കാസർകോട്: പോലീസിനെ ഭയന്ന് മലദ്വാരത്തിനുള്ളിൽ ഫോൺ ഒളിപ്പിച്ച് തടവ് പുള്ളി. കാഞ്ഞങ്ങാട് ജില്ലാ ജയിലിലാണ് സംഭവം. 24 കാരനായ മുഹമ്മദ് സുഹൈലാണ് മലദ്വാരത്തിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചത്.
കഞ്ചാവ് കേസിൽ ഈ മാസം 17നായിരുന്നു സുഹൈലിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഹൊസ്ദുർഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. ഇതേ തുടർന്നാണ് കാഞ്ഞങ്ങാട് ജയിലിലേക്ക് മാറ്റിയത്.
ജയിലിൽ അക്രമ സ്വഭാവം കാണിക്കുന്നതിനാൽ ഇയാളെ കണ്ണൂർ ജയിലിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനിടെ കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇതിനിന് ശേഷം ഇയാൾ കുപ്പിച്ചില്ലും വിഴുങ്ങി. ഇതോടെ പോലീസ് വേഗം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു.
ചികിത്സയ്ക്ക് ശേഷം ജയിലിൽ എത്തി. ഇതിന് പിന്നാലെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലായിരുന്നു ഫോൺ കണ്ടെത്തിയത്. ഇയാളുടെ ഷൂസിൽ രഹസ്യ അറ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ കടത്തിക്കൊണ്ട് വന്ന ഫോൺ മലദ്വാരത്തിൽ ഒളിപ്പിച്ചുവെന്നാണ് നിഗമനം.













Discussion about this post