ഡല്‍ഹി: നിര്‍മ്മാണം, പ്രതിരോധം, സിംഗിള്‍ ബ്രാന്‍ഡ് റിട്ടെയ്ല്‍ തുടങ്ങിയ മേഖലകളില്‍ വിദേശ നിക്ഷേപത്തിനുള്ള (എഫ്.ഡി.ഐ)നിയമങ്ങള്‍ ഇളവ് വരുത്തുന്നതിന് സര്‍ക്കാര്‍ പോളിസികളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം. പ്രാധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രിട്ടന്, തുര്‍ക്കി സന്ദര്ശനങ്ങള്ക്ക മുന്നോടിയായാണ് ഈ തീരുമാനം.
സന്ദര്‍ശനവേളയില്‍ മോദി ജി-20 നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തും. സര്‍ക്കാര്‍ നയങ്ങളിലുള്ള മാറ്റം ഏകദേശം 14-15ഓളം മേഖലകളിലായിരിക്കുമെന്നാണ് ഔദ്യോഗിക വിവരം. ബിഹാര്‍ തെരഞ്ഞെടുപ്പിലെ നഷ്ടമല്ല സര്‍ക്കാറിന് വ്യവസായത്തേക്കാള്‍ പ്രധാനം. ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പോളിസി മാറ്റങ്ങള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
വിദേശ നിക്ഷേപം നിര്‍മ്മാണമേഖലയില്‍ ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. നിക്ഷേപകര്‍ക്ക് കൂടി ഗുണം ചെയ്യാനാണ് ഈ മാറ്റങ്ങളെന്നും ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നു.
Discussion about this post