ലക്‌നൗ: മുസ്ലീമായ ഭാര്യ തന്നെ ഹിന്ദുമതം ഉപേക്ഷിക്കാൻ ബീഷണിപ്പെടുത്തുന്നതായി പരാതി. ഉത്തർപ്രദേശിലാണ് സംഭവം. ജീവന് ഭീഷണിയുണ്ടെന്നാരോപിച്ച് യുവാവ് യുപി പോലീസിന്റെ സംരക്ഷണം തേടിയിരിക്കുകയാണ് ഇപ്പോൾ.യുവാവിൻ്റെ പരാതിയിൽ ഭാര്യയ്ക്കും കുടുംബത്തിനും എതിരെ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
മാസങ്ങൾക്ക് മുൻപാണ് ഫരീദ്പൂർ ഗ്രാമത്തിലെ അജയ്കുമാറും ജുല്ലുപൂർ ഗ്രാമത്തിലെ മുസ്‌കാനും പ്രണയിച്ച് വിവാഹിതരാവുന്നത്. വിവാഹശേഷം മുസ്‌കിന്റെ ബന്ധുക്കൾ അടുത്തുകൂടി. പിന്നാലെ ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്ലാമായില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്നും ആത്മഹത്യ ചെയ്ത് ആ കുറ്റം തന്റെ മേൽ ചുമത്തുമെന്നും ഭീഷണിപ്പെടുത്തി. എന്നാൽ വിസമ്മതിച്ചതോടെ ഭാര്യയുടെ പിതാവും മാതാവും സഹോദരങ്ങളും വധഭീഷണി മുഴക്കിയെന്ന് അജയ് സിങ് അലിഗഢ് പോലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നു.
യുവാവിന്റെ പരാതിയിൽ മുസ്‌കാൻ, അവളുടെ അമ്മ ഷെഹൻഷാ, പിതാവ് യൂനുസ് അലി, സഹോദരൻ ഫുർഖാൻ അലി, ഭർതൃസഹോദരൻ സുഹേൽ ഖാൻ എന്നിവർക്കെതിരെ അലിഗഡ് പോലീസ് കേസെടുത്തു.
Discussion about this post