ന്യൂഡൽഹി :പ്രധാനമന്ത്രി നരേന്ദ്ര മോദിയുവമായി കൂടിക്കാഴ്ച നടത്തി ഓസ്‌കർ ചിത്രമായ ദ എലിഫന്റ് വിസ്പറേഴ്‌സ് ടീം. ഡോക്യുമെന്ററിയുടെ സംവിധായിക കാർത്തികി ഗോൺസാൽവസും നിർമ്മാതാവ് ഗുനീത് മോങ്കയുമാണ് പ്രധാനമന്ത്രിയെ നേരിട്ടെത്തി സന്ദർശിച്ച്. ഈ ചിത്രങ്ങൾ മോദി ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
”ദ എലിഫന്റ് വിസ്പറേഴ്സിന്റെ സിനിമാറ്റിക് ബ്രില്യൻസ് ആഗോള ശ്രദ്ധ ആകർഷിച്ചു. ഇന്ന്, ഇതിന് പിന്നിൽ പ്രവർത്തിച്ച ടീമിനെ കാണാൻ എനിക്ക് അവസരം ലഭിച്ചു. അവർ രാജ്യത്തിന്റെ അഭിമാനം വർദ്ധിപ്പിച്ചു’ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇരുവരും ഓസ്‌കർ പുരസ്‌കാരം പിടിച്ച് പ്രധാനമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ്, മോണിക്ക ഷെർഗിലും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
The cinematic brilliance and success of ‘The Elephant Whisperers’ has drawn global attention as well as acclaim. Today, I had the opportunity to meet the brilliant team associated with it. They have made India very proud. @guneetm @EarthSpectrum pic.twitter.com/44u16fbk3j
— Narendra Modi (@narendramodi) March 30, 2023
”ഞങ്ങളെ നിങ്ങളുടെ വീട്ടിലേക്ക് സ്വാഗതം ചെയ്തതിനും സിനിമയെ ആദരിച്ചതിനും നന്ദി. നിങ്ങളുടെ പിന്തുണയും പ്രോത്സാഹനവും ഞങ്ങൾക്ക് വളരെയധികം പ്രചോദനമേകുന്നു. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യവും സമ്പത്തും പ്രതിഫലിപ്പിക്കുന്ന ഉള്ളടക്കങ്ങളിലൂടെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ ഇനിയും പ്രാവർത്തികമാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു” എന്ന് ഗുനീത് മോങ്ക പ്രധാനമന്ത്രിക്ക് മറുപടി നൽകി.
Discussion about this post