കാസർകോട്: ബദിയടുക്കയിൽ നിന്നും കോടിക്കണക്കിന് രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടി. ആയിരം രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. അഞ്ച് ചാക്കുകളിൽ നിറച്ച നിലയിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്.
മുണ്ടിത്തടുക്ക ഷാഫിയുടെ ആൾത്താമസമില്ലാത്ത വീട്ടിൽ നിന്നുമാണ് പണമടങ്ങിയ ചാക്കുകൾ കണ്ടെടുത്തത്. പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയയാണ് എന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
എന്നാൽ നോട്ട് നിരോധനത്തിന്റെ സമയത്ത് മാറാൻ പറ്റാതെ സൂക്ഷിച്ചിരുന്ന കള്ളപ്പണമാവാം ഇതെന്ന് നാട്ടുകാർ ആരോപിക്കുന്നു. തീവ്രവാദ ബന്ധം ഉൾപ്പെടെയുള്ളവ സമഗ്രമായി പരിശോധിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. നോട്ട് നിരോധനത്തിന് മുൻപ് വ്യാപകമായി കുഴൽപ്പണ ഇടപാട് നടന്നിരുന്ന സ്ഥലമാണ് കാസർകോട് ബദിയടുക്ക.
Discussion about this post