തിരുവനന്തപുരം: പെൺകുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയർത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ കേരളം. കേന്ദ്രത്തിന്റെ നിയമഭേദഗതിക്കെതിരെ സംസ്ഥാനം കത്തയച്ചു.വിവാഹപ്രായം 21 ആയി ഉയർത്തുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായം അറിയിക്കാൻ കേന്ദ്ര വനിതാ കമ്മീഷൻ സംസ്ഥാന വനിത ശിശു വികസന വകുപ്പിന് നിർദേശം നൽകിയിരുന്നു. തുടർന്ന് വിഷയം സിപിഎമ്മിൽ ചർച്ച ചെയ്തശേഷമാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടു കത്തിലൂടെ കമ്മീഷനെ അറിയിച്ചത്.
18 വയസ്സായാൽ വോട്ട് ചെയ്യാനാകുന്ന പെൺകുട്ടി വിവാഹ കഴിക്കാൻ 21 വയസുവരെ കാത്തിരിക്കണമെന്ന് പറയുന്നത് ശരിയല്ലെന്ന് കത്തിൽ പറയുന്നു. പോക്‌സോ നിയമം പ്രകാരം സമ്മതപ്രകാരമുള്ള ശാരീരിക ബന്ധത്തിന് 18 വയസ് കഴിഞ്ഞവർക്ക് തടസമില്ലെന്നത് കത്തിൽ ചൂണ്ടികാണിക്കുന്നു.
2021 ഡിസംബറിൽ ലോക്‌സഭയിൽ സ്മൃതി ഇറാനിയാണ് ബിൽ അവതരിപ്പിച്ചത്. തുടർന്ന് പാർലമെന്ററി സ്ഥിരം സമിതിയുടെ പരിശോധനയ്ക്കു വിടുകയായിരുന്നു. ഇതു തിരികെ എത്തി ലോക്സഭയും രാജ്യസഭയും പാസാക്കിയാലേ നിയമമാകുകയുള്ളൂ. ദേശീയതലത്തിൽ കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്ലീം ലീഗ് തുടങ്ങിയ പാർട്ടികളും കേന്ദ്രത്തിന്റെ നിയമ ഭേദഗതിയെ എതിർക്കുന്നുണ്ട്
Discussion about this post