പത്തനംതിട്ട: സൗന്ദര്യം കുറവാണെന്നാരോപിച്ച് സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ നിരന്തരം പീഡിപ്പിച്ച ഭർത്താവ് അറസ്റ്റിൽ. പത്തനംതിട്ടയിലാണ് സംഭവം. ഓതറ സ്വദേശി രതീഷാണ് കോയിപ്രം പോലീസിന്റെ പിടിയിലായത്.
2013 സെപ്തംബറിലാണ് രതീഷ് തോട്ടപ്പുഴശ്ശേരി സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തത്. ആറന്മജിസ്റ്റർ ഓഫീസിൽ വച്ച് നടന്ന വിവാഹത്തിന് ശേഷം രതീഷ് നിരന്തരം സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ശാരീരികമായി ഉപദ്രവിച്ചെന്നാണ് പരാതി.
യുവതിക്ക് സൗന്ദര്യം കുറവാണെന്ന് ആരോപിച്ചും പ്രതി മർദ്ദിച്ചു. രതീഷിന്റെ അമ്മ ഓമനയും യുവതിയെ അസഭ്യം വിളിക്കുകയും മർദിക്കുകയും ചെയ്തിരുന്നു. നിരന്തര പീഡനം സഹിക്കാൻ വയ്യാതായതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്.നിരന്തര പീഡനം സഹിക്കാൻ വയ്യാതായതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്.












