കൊൽക്കത്ത : ബംഗാളിൽ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു. പുർബ ബർധമാനിലെ ശക്തിഗഢിലാണ് സംഭവം. ദുർഗാപൂർ ആസ്ഥാനമായുള്ള വ്യവസായിയ കൂടിയായ രാജു ഝായാണ് അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
തന്റെ സഹപ്രവർത്തകർക്കൊപ്പം കാറിൽ കൊൽക്കത്തയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ശക്തിഗഢ് മേഖലയിലെ കടയ്ക്ക് പുറത്ത് വച്ച് അജ്ഞാതർ ഝായെ ആക്രമിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ പ്രതികൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post