കോഴിക്കോട്: ഗാർഹിക പീഡനത്തെ തുടർന്ന് ഗർഭിണി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. കോഴിക്കോട് തൊട്ടില്‍പാലം സ്വദേശിനി അസ്മിനയുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നതിനിടെയാണ് അറസ്റ്റ്. ഭര്‍ത്താവ് ജംഷീര്‍, ഭര്‍തൃമാതാവ് നഫീസ എന്നിവരാണ് അറസ്റ്റിലായത്.
5 മാസം ഗർഭിണിയായിരുന്ന അസ്മിനയെ മാർച്ച് 13നാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും കുടുംബവും അസ്മിനയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി അസ്മിനയുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് പ്രതികളെ അറസ്റ്റു ചെയ്യുന്നില്ലെന്നാരോപിച്ച് ജനകീയ പ്രതിഷേധം അരങ്ങേറിയിരുന്നു. ഇതിന് പിന്നാലെയാണ് ജംഷീറും നഫീസയും അറസ്റ്റിലായത്.
ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.
Discussion about this post