പറ്റ്‌ന: ജിഹാദികൾ അഴിഞ്ഞാടിയ ബിഹാറിലെ സ്ഥിതിഗതികൾ ശാന്തമാക്കാൻ കേന്ദ്രസേനയെ വിന്യസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 10 കമ്പനി സിഎപിഎഫ് ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. രാമനവമി ദിനത്തിലുണ്ടായ ആക്രമണങ്ങളെ തുടർന്നുള്ള സംഘർഷാവസ്ഥ പ്രദേശത്ത് ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് സിഎപിഎഫിനെ വിന്യസിച്ചിരിക്കുന്നത്.
ആയിരം സേനാംഗങ്ങളാണ് 10 കമ്പനിയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ സിആർപിഎഫ് ഉദ്യോഗസ്ഥരും, ഇന്തോ-ടിബറ്റൻ ബോർഡർ പോലീസും, ശശസ്ത്ര സീമാബെലും ഉൾപ്പെടുന്നു. ആക്രമണത്തിൽ വൻ നാശനഷ്ടം ഉണ്ടായ നളന്ദ, സസരം എന്നിവിടങ്ങളിലാണ് സേനാംഗങ്ങളെ വിന്യസിക്കുക.
അതേസമയം പ്രദേശത്തെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് ബിഹാർ പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും. നളന്ദയിൽ ജനജീവിതം സാധാരണ നിലയിലേക്കായിക്കൊണ്ടിരിക്കുകയാണ്. ആരും വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post