ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,824 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 2,994 പേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്.
നിലവിൽ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 18,839 ആയി ഉയർന്നിട്ടുണ്ട്. 1,784 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.87 ശതമാനമായും ഉയർന്നു.
കേരളത്തിലും പ്രതിദിനം കൊവിഡ് കേസുകൾ ഉയരുകയാണ്. രോഗവ്യാപനം തടയാൻ മുൻകരുതലുകൾ ശക്തമാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അടഞ്ഞ മുറികളിലെ ഒത്തുചേരലുകളടക്കം ഒഴിവാക്കാൻ ഐ എം എ നിർദേശം നൽകിയിരുന്നു.
കൊവിഡിന്റെ പുതുയ വകഭേദമായ ഒമിക്രോൺ XBB.1.1.16 ആണ് രാജ്യത്ത് പുതിയതായി പടർന്നു പിടിക്കുന്നത്. ഇതിന് തീവ്രതയും വ്യാപന ശേഷിയും കൂടുതലാണ്. അതിനാൽ മാസ്ക് ധരിക്കേണ്ടത് അഭികാമ്യമാണെന്നും ഐ എം എ അറിയിക്കുന്നു.
Discussion about this post