മുംബൈ : തൊഴിലാളിയെ ട്രാക്ടറിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലാണ് സംഭവം. കോൺട്രാക്ടറുടെ ഭാര്യയെ നോക്കിയെന്ന് ആരോപിച്ചാണ് മർദ്ദനം. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ട്രാക്ടറിന് മുന്നിൽ കെട്ടിയിട്ട യുവാവിനെ എല്ലാവരും ചേർന്ന് ചോദ്യം ചെയ്യുന്നത് കാണാം. യുവാവിൻറെ മുഖത്തടിക്കുകയും ചവിട്ടുകയും ചെയ്യുന്നുണ്ട്. സംഘം ചേർന്നാണ് മർദ്ദിക്കുന്നത്.
https://twitter.com/AskSanjayM/status/1642787913103716352?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1642787913103716352%7Ctwgr%5Ea7feeda54bc6bf84c6580a5f51df649f4653076c%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.freepressjournal.in%2Fmumbai%2Fmaharashtra-labourer-tied-to-tractor-thrashed-mercilessly-after-looking-at-contractors-wife-video-surfaces
എന്നാൽ സംഭവത്തിൽ യുവാവ് ഇതുവരെ പരാതി നൽകിയിട്ടില്ല. കോൺട്രാക്ടറെ ഭയന്നാണ് പോലീസിൽ പരാതി നൽകാത്തത് എന്നാണ് വിവരം.
Discussion about this post