അങ്കാര: ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയ പ്രകൃതി ദുരന്തമായിരുന്നു തുർക്കിയിൽ ഉണ്ടായ ഭൂചലനം. ഏകദേശം 30,000 പേർക്ക് ഭൂചലനത്തിൽ ജീവൻ നഷ്ടമാകുകയും അതിലും ഇരട്ടി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. അന്ന് കെട്ടിടാവശിഷ്ടങ്ങളിൽ നിന്നും രക്ഷാപ്രവർത്തകർ പുറത്തെടുത്ത ഓരോ ജീവനും നമുക്ക് ആശ്വാസവും സന്തോഷവും നൽകുന്ന കാഴ്ചയായിരുന്നു. ഇത്തരത്തിൽ ആരും മറക്കാത്ത മുഖമായിരിക്കും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തെടുത്ത മാസങ്ങൾ മാത്രം പ്രായമായ കുഞ്ഞിന്റേത്.
128 മണിക്കൂറുകൾ നീണ്ട അക്ഷീണ പരിശ്രമത്തിനൊടുവിൽ ആയിരുന്നു കുഞ്ഞിനെ പുറത്തെടുത്തത്. ഭക്ഷണവും പാലും ലഭിക്കാത്തതിന്റെ ക്ഷീണം മുഖത്ത് നിഴലിക്കുന്നുണ്ടായിരുന്നു. എങ്കിലും ആരോഗ്യവാനായി അവൻ ജീവിതത്തിലേക്ക് തിരികെയെത്തി. ഭൂചലനത്തിൽ കുട്ടിയുടെ മാതാവ് മരിച്ചുവെന്നായിരുന്നു കരുതിയിരുന്നത്. ഇതേ തുടർന്ന് ആശുപത്രി ജീവനക്കാരുടെ സംരക്ഷണയിലായിരുന്നു കുഞ്ഞ്. ഇതിനിടെ കുഞ്ഞിനെ ദത്ത് നൽകുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ കുഞ്ഞിന്റെ അമ്മ ജീവനോടെയുണ്ടെന്ന ശുഭവാർത്തയാണ് പുറത്തുവരുന്നത്. അമ്മയ്‌ക്കൊപ്പമാണ് ഇപ്പോൾ ആ കുഞ്ഞുള്ളത്.
ഭൂചലനത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്മ മറ്റൊരു ആശുപത്രിയിൽ ആയിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഇതായിരുന്ന അമ്മ മരിച്ചെന്ന് വിശ്വസിക്കാനുണ്ടായ കാരണം. എന്നാൽ അടുത്തിടെ പൂർണ ആരോഗ്യവതിയായ യുവതി കുഞ്ഞിന് വേണ്ടിയുള്ള അവകാശവാദം ഉന്നയിച്ചു. ഇതിന് പിന്നാലെ ഇക്കാര്യം സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന. ഇതോടെ അമ്മയ്‌ക്കൊപ്പം കുഞ്ഞിനെ വിട്ടയക്കുകയായിരുന്നു.
കുഞ്ഞിന് അമ്മയെ ലഭിച്ച വിവരം മന്ത്രി ആന്റൺ ഗെരാഷ്‌ചെൻകോയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കുഞ്ഞിനെ സ്വന്തം അമ്മയ്‌ക്കൊപ്പം വിട്ടയക്കാൻ കഴിഞ്ഞതിൽ അതിയായ അന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത്ഭുതം എന്നായിരുന്നു ട്വീറ്റിന് താഴെ ആളുകൾ നടത്തിയ പ്രതികരണം.
Discussion about this post