ഭുവനേശ്വർ: പിന്തുടർന്ന് ആക്രമിക്കാൻ പാഞ്ഞടുത്ത തെരുവുനായ്ക്കളെ ഭയന്ന്, നിയന്ത്രണം വിട്ട സ്കൂട്ടർ വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് ഇടിച്ചുകയറ്റി യുവതി. ഒഡിഷയിലായിരുന്നു സംഭവം. സ്കൂട്ടർ ഇടിച്ചു മറിഞ്ഞ് റോഡിലേക്ക് വീണ യുവതിക്കും, ഒപ്പമുണ്ടായിരുന്ന മകനും മറ്റൊരു സ്ത്രീക്കും പരിക്കേറ്റു.
Caught on Camera | Scared of being bitten by stray dogs, a woman rammed her scooty into a car parked on the side of the road in Berhampur city in Odisha. Both women and the child sustained multiple injuries in the incident. pic.twitter.com/F5h8wtCFHy
— Press Trust of India (@PTI_News) April 3, 2023
മൂന്ന് പേരെ വെച്ച് ഹെൽമെറ്റ് ഇല്ലാതെ ഓടിച്ച സ്കൂട്ടറിനെ അഞ്ചോളം തെരുവുനായ്ക്കളാണ് പിന്തുടർന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാണ്. കാറിൽ ഇടിച്ച് സ്കൂട്ടർ മറിയുന്നതും, യാത്രക്കാർ കാറിൽ തട്ടിയ ശേഷം റോഡിലേക്ക് വീഴുന്നതും വീഡിയോയിൽ കാണാം. പിടഞ്ഞ് എഴുന്നേൽക്കുന്ന കുട്ടി പരിക്കേറ്റ കാൽ കുടഞ്ഞ് ഓടാൻ ശ്രമിക്കുന്നതും, പിൻസീറ്റിൽ ഇരുന്ന യാത്രക്കാരി തലയിടിച്ച് റോഡിൽ വീണ ശേഷം എഴുന്നേൽക്കാൻ ശ്രമിക്കുന്നതും, സ്കൂട്ടർ ഓടിച്ചിരുന്ന സ്ത്രീ എഴുന്നേൽക്കുന്നതും വീഡിയോയിൽ ഉണ്ട്.
കഴിഞ്ഞ മാസം ഡൽഹിയിൽ രണ്ട് കുട്ടികളെ തെരുവുനായ്ക്കൾ കടിച്ചു കൊന്ന സംഭവം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. കഴിഞ്ഞ വർഷം വാക്സിൻ സ്വീകരിച്ചവർ ഉൾപ്പെടെ ഇരുപതോളം പേർ കേരളത്തിൽ പേവിഷ ബാധയേറ്റ് മരിച്ച സംഭവം ദേശീയതലത്തിൽ ചർച്ചയായിരുന്നു. തുടർന്ന് തെരുവുനായ്ക്കളെ ചിലർ കൂട്ടത്തോടെ വിഷം നൽകി കൊലപ്പെടുത്തിയ സംഭവം മൃഗസ്നേഹികളുടെ പ്രതിഷേധം ക്ഷണിച്ച് വരുത്തിയിരുന്നു.
Discussion about this post