ന്യൂഡൽഹി: രാജ്യത്ത് വർദ്ധിച്ചുവരുന്ന കൊറോണ കേസുകൾക്ക് കാരണം ഒമിക്രോണിന്റെ ഉപവകഭേദമാണെന്നും, എന്നാൽ അതുമൂലം ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജനങ്ങൾ ജാഗ്രത തുടരണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തെ കൊറോണ കേസുകളിൽ വലിയ വർദ്ധനവാണ് ഉണ്ടാകുന്നത്. ഇന്നലെ 3641 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രിൽ ഒന്നിന് 2994 പേരിലും, രണ്ടാം തിയതി 3824 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ഇന്ന് 6.12 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.45 ശതമാനവുമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1800 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 20,219 ആണ്. കഴിഞ്ഞ ഒരാഴ്ചയായി കൊറോണ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
Discussion about this post