ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. നരേന്ദ്രമോദി ഒരു രാഷ്ട്രതന്ത്രജ്ഞനാണെന്നും വളരെ മാന്യനായ വ്യക്തിയാണെന്നുമാണ് ഗുലാം നബി ആസാദ് പ്രശംസിച്ചത്. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മോദി മഹാമനസ്‌കനാണ്. പ്രതിപക്ഷ നേതാവായിരിക്കെ ഒരു കാര്യത്തിൽ പോലും ആർട്ടിക്കിൾ 370യിലും പൗരത്വ ഭേദഗതിയിലും ഹിജാബ് വിഷയത്തിലും ഉള്ള പ്രതിഷേധങ്ങളിലൊന്നും മോദിയെ താൻ ഒഴിവാക്കിയിട്ടില്ല. ആ ബില്ലുകളിൽ ചിലത് പരാജയപ്പെട്ടു. പക്ഷെ ഒരു രാഷ്ട്രതന്ത്രജ്ഞനായി മാത്രമേ എപ്പോഴും അദ്ദേഹം പെരുമാറിയിട്ടുളളൂ. അല്ലാതെ പ്രതികാരത്തിന് മുതിർന്നിട്ടില്ലെന്നും” ഗുലാം നബി ആസാദ് പറഞ്ഞു. പാർട്ടിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് 2022 ഓഗസ്റ്റിലാണ് ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്ന് രാജി വയ്ക്കുന്നത്.
രാജ്യസഭയിൽ ഗുലാം നബി ആസാദിന്റെ വിടവാങ്ങൽ ചടങ്ങിനിടെ പ്രധാനമന്ത്രി അദ്ദേഹത്തെ കുറിച്ച് വികാരധീനനായി സംസാരിച്ചിരുന്നു. ഇതിനെ വിമർശിച്ചവരേയും ഗുലാം നബി ആസാദ് പരിഹസിച്ചു. മലിനമായ മനസിന്റെ ഉടമകളാണ് അത്തരക്കാരെന്നും, രാഷ്ട്രീയത്തിന്റെ എബിസിഡി അവർ കിന്റർ ഗാർഡനിൽ പോയി പഠിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു
Discussion about this post