മുംബൈ: മഹാരാഷ്ട്രയിൽ വർഗ്ഗീയ സംഘർഷമുണ്ടാക്കാനുള്ള ശ്രമവുമായി മതതീവ്രവാദികൾ. ഹിന്ദു യുവാവിനെ ഒരു കൂട്ടം മതതീവ്രവാദികൾ ആക്രമിച്ചു. ഇതേ തുടർന്ന് ഇരു വിഭാഗം ആളുകൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അഹമ്മദ്‌നഗർ ജില്ലയിലെ വരുൾവാഡിയിലാണ് സംഭവം.
രാമനവമി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയാണ് വരുൾവാഡയിലെ സംഘർഷം. പ്രദേശത്തെ മസ്ജിദിന് മുൻപിലൂടെ നടന്നു പോകുകയായിരുന്ന യുവാവിനെ ഒരു സംഘം മർദ്ദിച്ചു. ഇതോടെയാണ് പ്രദേശത്ത് സംഘർഷം ഉടലെടുത്തത്. ഇരു വിഭാഗങ്ങൾ തമ്മിലുള്ള കയ്യാങ്കളി കല്ലേറിലെത്തി. ഇതിന് പിന്നാലെ ഇരു ചക്രവാഹനങ്ങൾ അക്രമി സംഘം തീയിട്ടു. കാറുകളും അക്രമി സംഘം അടിച്ചു തകർത്തു.
വിവരം അറിഞ്ഞ് പോലീസ് എത്തിയാണ് സംഘർഷം പരിഹരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടുള്ള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്. തുടർന്നും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് പോലീസ് വിന്യസിച്ചിട്ടുണ്ട്. കല്ലേറിൽ നാല് പേർക്ക് സാരമായി പരിക്കേറ്റു. ഇവർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post