പ്രേമലേഖനമോ അതെന്താ, എന്ന് ചോദിക്കുന്നവരാണ് യുവതലമുറ. കുറച്ച് വർഷങ്ങൾ മുമ്പ് വരെ ഉള്ളിലുള്ള സ്നേഹമൊക്കെ ഒരു നീണ്ട ലേഖനമാക്കി എഴുതുന്ന ഏർപ്പാട് ഉണ്ടായിരുന്നുവെന്ന കാര്യം ഇന്നത്തെ കാലത്തെ കമിതാക്കൾക്ക് അറിയുക പോലും ഉണ്ടാകില്ല. ഉള്ളിലുള്ള സ്നേഹവും വിചാരങ്ങളുമെല്ലാം പ്രണയിയെ അപ്പപ്പോൾ അറിയിക്കാൻ ഇൻസ്റ്റന്റ് മെസ്സേജിംഗും വീഡിയോ കോളിംഗ് സൗകര്യവുമൊക്കെയുള്ളപ്പോൾ ഈ പ്രേമലേഖനം എഴുതുന്ന പരിപാടിയൊക്കെ അവർക്ക് ബോറിംഗും പഴഞ്ചനുമായിരിക്കും. പക്ഷേ പണ്ടുകാലത്തെ പ്രേമലേഖനങ്ങൾ ഒരു തവണ വായിച്ചാൽ അവരുടെ നിലപാടൊക്കെ മാറിയേക്കും. അതിനുള്ള ഒരു സുവർണ്ണാവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്.
പതിനെട്ടര വർഷം മുമ്പ് തന്റെ കാമുകൻ എഴുതിയ പ്രേമലേഖനം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ് സായി സ്വരൂപ എന്ന സ്ത്രീ. അന്ന് പ്രേമലേഖനം എഴുതിയ മിസ്റ്റർ അയ്യർ ഇന്ന് തന്റെ ഭർത്താവാണെന്ന കാര്യവും സായി വ്യക്തമാക്കുന്നുണ്ട്. രസകരമായ കാര്യമെന്തെന്നാൽ സാധാരണ പ്രേമലേഖനം പോലെയല്ല മിസ്റ്റർ അയ്യറിന്റെ പ്രേമലേഖനം. അതിൽ മുഴുവൻ ലാബ് പരീക്ഷണങ്ങളും വിശദമായ ഡയഗ്രങ്ങളും ആണ് ഉള്ളത്. ഇത്രയധികം കഷ്ടപ്പെട്ട്, വളരെയേറെ ചിന്തിച്ച് ഒരു പ്രേമലേഖനം എഴുതുകയെന്നത് അത്ര നിസ്സാരമായ കാര്യമല്ല. എന്തായാലും പ്രേമത്തിന് അതിരുകളില്ലെന്ന് തെളിയിച്ചിരിക്കുകയാണ് മിസ്റ്റർ അയ്യർ. സാധാരണ പ്രേമലേഖനങ്ങളിൽ കാണുന്ന പഞ്ചാരവാക്കുകളും സ്വപ്നങ്ങളും ഇല്ലാതെ തന്റെ ശാസ്ത്രീയവശമാണ് കത്തിലൂടെ അയ്യർ തന്റെ പ്രണയിനിക്ക് കാണിച്ചുകൊടുക്കുന്നത്.
Was cleaning up some old stuff yday when I rediscovered some old hand written letters that Mr Iyer had written to me some 18.5 years ago.
But who writes about lab experiments along with detailed diagrams in letters to their girl friend?
(Yeah I said yes to this guy 😍) pic.twitter.com/OSzWejrB4p— Saiswaroopa (@Sai_swaroopa) April 3, 2023
പഴയ ചില സാധനങ്ങൾ വൃത്തിയാക്കുന്നതിനിടയിലാണ് പതിനെട്ടര വർഷങ്ങൾക്ക് മുമ്പ് മിസ്റ്റർ അയ്യർ എഴുതിയ ഈ കത്തുകൾ കണ്ടെടുത്തതെന്ന് സായിസ്വരൂപ ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ആരാണ് തന്റെ പ്രണയിനിക്ക് ലാബ് പരീക്ഷണങ്ങളും വിശദമായ ഡയഗ്രങ്ങളും അയക്കുകയെന്നും എന്തായാലും താൻ അദ്ദേഹത്തോടെ പ്രണയസമ്മതം നടത്തിയെന്നും സായിസ്വരൂപ വ്യക്തമാക്കുന്നുണ്ട്.
Discussion about this post