ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ആത്മകഥയായ ആാദ് പുസ്തകം പുറത്ത് വന്ന പശ്ചാത്തലത്തിൽ ഒരു ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കടന്നാക്രമണം.
രാഹുൽ ഗാന്ധി തന്നെ ബിജെപി ഏജന്റ് എന്ന് വിളിച്ചു. മാറ്റങ്ങൾ കൊണ്ടുവന്ന് പാർട്ടിയെ മെച്ചപ്പെടുത്താനായിരുന്നു ശ്രമിച്ചത്. എന്നാൽ രാഹുലിനും കൂട്ടരും മാറ്റത്തിന് തയ്യാറായിരുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.രാഹുലിന്റെ നേതൃത്വമില്ലായ്മയാണ് നിലവിലെ പാർട്ടിയുടെ അവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം വിമർശിച്ചു. കോൺഗ്രസ് ഇനി പതിറ്റാണ്ടുകളോളം അധികാരത്തിൽ വരില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജി23 യിൽ ഭാഗമാവാതിരുന്നാൽ കൂടിയും പാർട്ടിയിൽ നല്ല സ്വീകാര്യനാവാൻ സാധ്യതയില്ല. ഏറ്റെടുത്ത ആൾക്ക് പേലും പാർട്ടിയുടെ ഗതി മാറ്റാൻ കഴിഞ്ഞില്ല. പാർട്ടി നടത്തിക്കൊണ്ടിരുന്നവർ തന്നെയാണ് ഇപ്പോൾ പാർട്ടിയും നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസിൽ, ഒരു കാലഘട്ടത്തിൽ, ജനറൽ സെക്രട്ടറിമാരോ സംസ്ഥാന ചുമതലക്കാരോ അവരുടെ നിയുക്ത സംസ്ഥാനങ്ങളിൽ സമയം ചെലവഴിക്കുന്നത് നിർത്തി. അവർ രാവിലെ സംസ്ഥാനത്തേക്ക് പോകുകയും പഞ്ചനക്ഷത്ര ഹോട്ടലിൽ മീറ്റിംഗുകൾ നടത്തുകയും വൈകുന്നേരം തിരികെ ഡൽഹിയിലേക്കെത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസ് നേതൃത്വത്തിന്റെ കാര്യം പറയുമ്പോൾ, എല്ലാവരും തങ്ങളെ പിന്തുണയ്ക്കണമെന്നാണ് പാർട്ടി ആവശ്യപ്പെടുന്നത്. എന്നാൽ അവർ ആരെയും പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഗുലാം നബി ആസാദ് ആഞ്ഞടിച്ചു.
എന്നാൽ വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങി നിരവധി പൊതുപ്രശ്‌നങ്ങളുണ്ട്. അക്കാര്യത്തിൽ കോൺഗ്രസ് ഒരിക്കലും വിഷമിക്കുന്നില്ല. സമ്പന്നരല്ല, പാവങ്ങളാണ് വോട്ട് ചെയ്യുന്നത്. നിങ്ങൾ അവരെക്കുറിച്ച് വിഷമിക്കാത്തപ്പോൾ, നിങ്ങൾ പറയുന്നതിനെക്കുറിച്ചോർത്ത് പാവങ്ങൾ എന്തിന് വിഷമിക്കണമെന്ന് അദ്ദേഹം ചോദിച്ചു. നേതാക്കൾ ഒപ്പമുണ്ടെന്നതിൽ കോൺഗ്രസിന് എപ്പോഴും സന്തോഷമുണ്ട്. പൊതുസമൂഹം ഒപ്പമുണ്ടോ എന്നതിൽ അവർക്ക് വിഷമമില്ല. നേതാക്കൾ തന്നോടൊപ്പമില്ലെങ്കിലും പൊതുജനങ്ങൾ ഒപ്പമുണ്ട് എന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post