ചെന്നൈ; മദ്യലഹരിയിൽ ട്രാൻസ്‌ഫോമറിന്റെ മുകളിൽ കയറി വയറിൽ കടിച്ച യുവാവ് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ. തമിഴ്‌നാട് തിരുവള്ളൂർ ജില്ലയിലാണ് സംഭവം. ചിന്നമങ്കോട് സ്വദേശിയായ ധർമ്മദുരൈ എന്ന 33 കാരനാണ് ഹൈടെൻഷൻ വയറിൽ കടിച്ചത്.
കുടുംബ വഴക്കിന് പിന്നാലെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയതിന്റെ പിന്നാലെ യുവാവ് ഏറെ അസ്വസ്ഥനായിരുന്നു. ഭാര്യ തിരികെ വരാത്തതിനെ തുടർന്ന് ധർമ്മദുരൈ ഭാര്യാസഹോദരന്മാർക്കെതിരെ പരാതി നൽകാൻ ആറമ്പാക്കം സ്റ്റേഷനിലെത്തി.കാത്തിരിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഇതിനിടെ മദ്യലഹരിയിലായിരുന്ന ധർമ്മദുരൈ സ്റ്റേഷനിൽ നിന്നിറങ്ങി സമീപത്തെ ട്രാൻസ്‌ഫോർമറിൽ കയറുകയായിരുന്നു.
താഴെയിറങ്ങാൻ പോലീസുകാരും നാട്ടുകാരും അഭ്യർത്ഥിച്ചെങ്കിലും ധർമ്മദുരൈ തയ്യാറായില്ല. അൽപസമയത്തിന് ശേഷം ഹൈടെൻഷൻ വയർ കടിക്കുകയായിരുന്നു. പിന്നാലെ ഗുരുതര പൊള്ളലേറ്റ് താഴേക്ക് വീഴുകയായിരുന്നു.
Discussion about this post